ആലപ്പുഴ: ശ്രീവത്സം ഗ്രൂപ് ഹരിപ്പാട് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് നടത്തിയ ഭൂമി ഇടപാടുകളും മറ്റ് സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. ആദായ നികുതി വകുപ്പ് നടത്തുന്ന അന്വേഷണത്തിന് പുറമെ സംസ്ഥാന ആഭ്യന്തര വകുപ്പും ഇത്തരം അവിഹിത ഏര്‍പ്പാടുകള്‍ അന്വേഷിക്കണം. എൻ.ടി.പി.സിയുടെ ഭൂമിയിൽ സർക്കാർ മെഡിക്കൽ കോളജ് എന്ന ലക്ഷ്യം പിന്നീട് കരുവാറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജായി രൂപാന്തരപ്പെട്ടത് ഭൂമി കച്ചവടത്തിനു വേണ്ടിയായിരുന്നെന്ന് പ്രസ്താവനയിൽ ആരോപിച്ചു. സർക്കാർ ഖജനാവിൽനിന്നുള്ള തുകയാണ് മെഡിക്കൽ കോളജിന് ഭൂമി ഏറ്റെടുക്കാൻ മാറ്റിവെച്ചത്. തണ്ണീർത്തട നീർത്തട സംരക്ഷണ നിയമം അട്ടിമറിച്ചാണ് ഇത്തരം ഗ്രൂപ്പുകൾ കരുവാറ്റയിലെ നിർദിഷ്ട മെഡിക്കൽ കോളജിന് ചുറ്റും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയത്. ശ്രീവത്സം ഗ്രൂപ്പിെൻറ ദുരൂഹ പ്രവര്‍ത്തനങ്ങളില്‍ മുന്‍ മന്ത്രിയുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.