മാധ്യമം 'വെളിച്ചം' ജില്ലതല ഉദ്ഘാടനം അരൂർ ഔവർ ലേഡി ഓഫ് മേഴ്സി എച്ച്​.എസ്​.എസിൽ

അരൂർ: മാധ്യമം 'വെളിച്ചം' പദ്ധതി ആലപ്പുഴ ജില്ലതല ഉദ്ഘാടനം അരൂരിൽ നടന്നു. ഔവർ ലേഡി ഓഫ് മേഴ്സി ഹയർ സെക്കൻഡറി സ്കൂളിൽ ക്വാളിറ്റി ഫുഡ് പ്രോഡക്ട്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചാലവീട്ടിൽ അധ്യക്ഷത വഹിച്ചു. അജ്ഞാനത്തി​െൻറ കൂരിരുൾ നീക്കി വിജ്ഞാനമാകുന്ന വെളിച്ചത്തി​െൻറ പൊൻകിരണങ്ങൾ വിതറുകയാണ് മാധ്യമം 'വെളിച്ചം' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടനം ചെയ്ത ക്വാളിറ്റി പ്രോഡക്ട്സ് ഉടമ ജോർജ് വർഗീസ് പറഞ്ഞു. ആലപ്പുഴ ബ്യൂറോ ചീഫ് വി.ആർ. രാജമോഹൻ പദ്ധതി വിശദീകരിച്ചു. അധ്യാപിക ശോഭാ സനൽ, സ്റ്റാഫ് സെക്രട്ടറി കെ.വി. കലേഷ് എന്നിവർ സംസാരിച്ചു. കൊച്ചി യൂനിറ്റ് സർക്കുലേഷൻ മാനേജർ മുജീബ് റഹ്മാൻ, ആലപ്പുഴ സർക്കുലേഷൻ ഇൻ-ചാർജ് കെ.എം. സിദ്ദീഖ്, സീനിയർ മാർക്കറ്റിങ് എക്സിക്യൂട്ടിവ് മുഹമ്മദ് സുഹൈബ്, അരൂർ ലേഖകൻ കെ.ആർ. അശോകൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.