അശാസ്​ത്രീയ ചികിത്സ: ബോധവത്ക്കരണവുമായി ന്യൂറോളജിസ്​റ്റുകൾ

കൊച്ചി: അശാസ്ത്രീയ നാഡീ രോഗ ചികിത്സരീതികൾക്കെതിെര ബോധവത്കരണവുമായി ന്യൂറോളജിസ്റ്റുകൾ. പക്ഷാഘാതത്തിനും അപസ്മാരത്തിനും പേശീക്ഷയത്തിനും വിദഗ്ധ ചികിത്സ കുറഞ്ഞ ചെലവിൽ സംസ്ഥാനത്ത് ലഭ്യമാണെങ്കിലും പലരും ചൂഷണത്തിന് വിധേയരാകുന്നതായി ന്യൂറോളജിസ്റ്റുമാരായ ഡോ. മാത്യു എബ്രഹാം, ഡോ. റെജി പോൾ, ഡോ. കെ.പി. വിനയൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റുകളുടെ ആഭിമുഖ്യത്തിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എറണാകുളം ലേ മെറിഡിയൻ കൺെവൻഷൻ സ​െൻററിൽ അന്താരാഷ്ട്ര സമ്മേളനം 'മൺസൂൺ സമ്മിറ്റ്- 2017' നടത്തും. പക്ഷാഘാതം, ഓർമക്കുറവ്, പേശീക്ഷയം, മസ്തിഷ്കാഘാതം തുടങ്ങിയ മൂലം വിഷമമനുഭവിക്കുന്നവർക്ക് സഹായം ലഭ്യമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.