നിയമവാഴ്ചയും ​െപാലീസും: സെമിനാർ ഇന്ന്​

കൊച്ചി: 'നിയമവാഴ്ചയും പൊലീസും' വിഷയത്തിൽ ടി.ഡി.എം ഹാളിൽ വെള്ളിയാഴ്ച രാവിലെ 11ന് മുൻ സംസ്ഥാന പൊലീസ് മേധാവി ഡോ. ടി.പി. സെൻകുമാർ മുഖ്യപ്രഭാഷണം നടത്തും. എറണാകുളം കരയോഗം, ആൻറി കറപ്ഷൻ പീപ്പിൾസ് മൂവ്മ​െൻറ്, ചാവറ കൾചറൽ സ​െൻറർ, ആർ.ടി.ഐ കേരള ഫെഡറേഷൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലെ സംവാദത്തിൽ എം.ആർ. രാജേന്ദ്രൻ നായർ, ഫാ. റോബി കണ്ണൻചിറ, പി. രാമചന്ദ്രൻ, ഡി.ബി. ബിനു എന്നിവർ പങ്കെടുക്കും. പൊലീസ് പരിഷ്കരണം സംബന്ധിച്ച് തുറന്ന സംവാദവും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.