കുന്നുകര: 50 കോടി ചെലവില്‍ കരുമാല്ലൂര്‍, കുന്നുകര പഞ്ചായത്തുകളില്‍ . ടാങ്ക് നിർമാണത്തിന് സ്ഥലം കെണ്ടത്താൻ കുന്നുകര മലായിക്കുന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എയും ജല അതോററ്റി ഉദ്യോഗസ്ഥരും മറ്റും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇരുപഞ്ചായത്ത് പ്രദേശത്തും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കുടിവെള്ളക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പാക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. തടിക്കകടവ് പാലത്തിന് സമീപം പെരിയാറ്റില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് ഫിൽട്ടല്‍ ചെയ്ത് ഇരുപഞ്ചായത്തിലെയും നാല് ടാങ്കിൽ സംഭരിച്ച് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ പുതുതായി 15 എം.എല്‍.ഡി വെള്ളം എത്തിക്കുകയാണ് ലക്ഷ്യം. ടാങ്ക് നിർമിക്കാന്‍ 10 സെൻറ് സ്ഥലമെങ്കിലും ഏറ്റെടുക്കേണ്ടിവരും. ആറുമാസത്തിനകം ടെൻഡര്‍ നടപടി പൂര്‍ത്തിയാക്കി 18 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുകയും മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുകയുമാണ് ലക്ഷ്യമെന്നും എം.എല്‍.എ പറഞ്ഞു. കുന്നുകര പഞ്ചായത്ത് പ്രസിഡൻറ് ഫ്രാന്‍സിസ് തറയില്‍, വൈസ് പ്രസിഡൻറ് സീന സന്തോഷ്, ജില്ല പഞ്ചായത്തംഗം റസിയ സവാദ്, േബ്ലാക് പഞ്ചായത്തംഗം രഞ്ജിനി അംബുജാക്ഷന്‍, പഞ്ചായത്തംഗങ്ങളായ ഷിജി ജോഷി, രതി സാബു, അയിരൂര്‍ സഹകരണ ബാങ്ക് പോള്‍ പി. ജോസഫ്, പി.എം. സതീശന്‍, ഇ.എം. സവാദ്, ജല അതോറിറ്റി പ്ലാനിങ് സൂപ്രണ്ടിങ് എൻജിനീയര്‍ കെ.കെ. അനില്‍കുമാര്‍, എക്സിക്യൂട്ടിവ് എൻജിനീയര്‍മാരായ എ.എ. നൗഷാദ്, ടി.കെ. മീര, അസി.എക്സിക്യൂട്ടിവ് എൻജിനീയര്‍ ഷൈജു തടത്തില്‍, പി.ജെ. റെനി എന്നിവരും എം.എല്‍.എക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.