സ്‌റ്റുഡൻറ് പൊലീസ് ഏകദിന ശിൽപശാല

ആലുവ: റൂറൽ ജില്ല പൊലീസ് സ്‌റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതിയുടെ പ്രവർത്തന അവലോകനവും 2017-18 വർഷത്തെ പാഠ്യപദ്ധതിയെക്കുറിച്ച ശിൽപശാലയും വ്യാഴാഴ്ച നടക്കും. രാവിലെ പത്തിന് ആലുവയിെല ജില്ല പൊലീസ് മേധാവിയുടെ ഒാഫിസിലെ കോൺഫറൻസ് ഹാളിലാണ് പരിപാടി. കൊച്ചി റേഞ്ച് ഐ.ജി പി. വിജയൻ ഉദ്ഘാടനം ചെയ്യും. റൂറൽ ജില്ല പൊലീസ് മേധാവി എ.വി. ജോർജ് അധ്യക്ഷത വഹിക്കും. പരിസര ശുചീകരണവുമായി ട്രാഫിക് പൊലീസ് ആലുവ: പരിസര ശുചീകരണവുമായി ആലുവ ട്രാഫിക് പൊലീസും. ആലുവ ട്രാഫിക് പൊലീസി‍​െൻറ നേതൃത്വത്തിൽ സ്‌റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ സഹകരണത്തോടുകൂടിയാണ് ശുചീകരണം നടത്തിയത്. കീഴ്മാട് മോഡൽ െറസിഡൻഷ്യൽ സ്കൂളും പരിസരവും വൃത്തിയാക്കി. ശുചീകരണപ്രവർത്തനത്തിന് ആലുവ ട്രാഫിക് യൂനിറ്റ് എസ്.ഐ കെ.എ. മുഹമ്മദ് ബഷീർ, അധ്യാപകൻ ബാബു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.