കേരള സർവകലാശാല ഒന്നാംവര്‍ഷ ബിരുദ പ്രവേശനം; സപ്ലിമെൻററി അലോട്ട്‌മെൻറ്​ -

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ 2017--18 അധ്യയനവര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമ​െൻററി അലോട്ട്‌മ​െൻറ് http://admissions.keralauniversity.ac.in വെബ്‌സൈറ്റില്‍ ബുധനാഴ്ച പ്രസിദ്ധപ്പെടുത്തും. അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്‌മ​െൻറ് പരിശോധിക്കാം. കേന്ദ്രീകൃത അലോട്ട്‌മ​െൻറ് സംവിധാനത്തിലൂടെ ഇതുവരെ ഒരു കോളജിലും പ്രവേശനംലഭിക്കാത്തതും എന്നാല്‍ സപ്ലിമ​െൻററി അലോട്ട്‌മ​െൻറില്‍ അലോട്ട്‌മ​െൻറ് ലഭിക്കുകയും ചെയ്തവര്‍ അഡ്മിഷന്‍ ഫീസ് അടക്കുന്നതിനുള്ള ചെലാന്‍ പ്രിൻറൗട്ടെടുത്ത് എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടക്കണം. ജനറല്‍ വിഭാഗത്തിന് 1525 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 840 രൂപയുമാണ് ഫീസ്. ഫീസ് അടച്ചവര്‍ ഫീസ് അടച്ചതി​െൻറ വിവരം വെബ്‌സൈറ്റില്‍ നല്‍കിയശേഷം അലോട്ട്‌മ​െൻറ് മെമ്മോ പ്രി​െൻറടുത്ത് മെമ്മോയില്‍ പറഞ്ഞിരിക്കുന്ന കോളജില്‍ പ്രവേശനംനേടണം. കോളജുകളില്‍ പ്രവേശനം നേടിയശേഷം തങ്ങളുടെ ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തിയ അപേക്ഷകര്‍ക്ക് സപ്ലിമ​െൻററി അലോട്ട്‌മ​െൻറില്‍ ഹയര്‍ ഓപ്ഷനുകളിലേക്ക് അലോട്ട്‌മ​െൻറ് ലഭിച്ചാല്‍ നിര്‍ബന്ധമായും ഇപ്പോള്‍ പ്രവേശനം നേടിയ കോളജില്‍നിന്ന് ടി.സി വാങ്ങി പുതുതായി അലോട്ട്‌മ​െൻറ് ലഭിച്ച കോളജില്‍ പ്രവേശനംനേടണം. സപ്ലിമ​െൻററി അലോട്ട്‌മ​െൻറില്‍ പുതുതായി അലോട്ട്‌മ​െൻറ് ലഭിക്കുന്നവര്‍ക്ക് അഡ്മിഷന്‍ ഫീസ് അടച്ച വിവരം വെബ്‌സൈറ്റില്‍ ചേര്‍ക്കുമ്പോള്‍ അലോട്ട്‌മ​െൻറ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യാം. കോളജില്‍ പ്രവേശനംനേടിയ ശേഷം ഹയര്‍ ഓപ്ഷനിലേക്ക് സപ്ലിമ​െൻററി അലോട്ട്‌മ​െൻറ് പ്രകാരം അലോട്ട്‌മ​െൻറ് ലഭിക്കുന്നവര്‍ക്കും ലോഗിന്‍ ചെയ്ത് അലോട്ട്‌മ​െൻറ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യാം. അലോട്ട്‌മ​െൻറ് ലഭിച്ച കോളജ്, കോഴ്‌സ്, കാറ്റഗറി, അഡ്മിഷന്‍ എടുക്കേണ്ട തീയതി എന്നിവ അലോട്ട്‌മ​െൻറ് മെമ്മോയില്‍ ഉണ്ടായിരിക്കും. ജൂലൈ ഏഴ് വരെയാണ് കോളജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടത്. മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് കോളജുകളില്‍ അഡ്മിഷന്‍ എടുക്കാത്ത അപേക്ഷകരുടെ അലോട്ട്‌മ​െൻറ് റദ്ദാകും. സപ്ലിമ​െൻററി അലോട്ട്‌മ​െൻറ് പ്രകാരം ലഭിക്കുന്ന കോളജ്/കോഴ്‌സ് എന്നിവയില്‍ തൃപ്തരല്ലെങ്കിലും തുടര്‍ന്നുള്ള അലോട്ട്‌മ​െൻറുകളില്‍ പരിഗണിക്കണമെങ്കിലും അലോട്ട്‌മ​െൻറ് മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് കോളജില്‍ അഡ്മിഷന്‍ എടുക്കേണ്ടതാണ്. പ്രവേശനം നേടിയ ശേഷം സീറ്റില്‍ തൃപ്തരാണെങ്കില്‍ അവരുടെ ഹയര്‍ ഓപ്ഷനുകള്‍ 11ന് വൈകീട്ട് അഞ്ച് വരെ നീക്കംചെയ്യാം. നിലനിര്‍ത്തപ്പെടുന്ന ഹയര്‍ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്ട്‌മ​െൻറില്‍ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.