അമിത ലോഡുമായി എത്തിയ ടിപ്പർലോറികൾ പിടികൂടി

ചാരുംമൂട്-: അപകടകരമായ നിലയിൽ ഓടുന്ന സ്കൂൾ വാഹനങ്ങൾ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ അമിതലോഡുമായി എത്തിയ ടിപ്പർലോറികൾ പൊലീസ് പിടികൂടി. സ്കൂൾ സമയത്ത് ഓടിയ ടിപ്പർലോറികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടി പിഴ അടപ്പിച്ചത്. എന്നാൽ, ചാരുംമൂട് മേഖലയിൽ വേഗപ്പൂട്ടുകൾ വിച്ഛേദിച്ച് സ്വകാര്യബസുകളും ടിപ്പർലോറികളും ഓടുന്നതിനെതിരെ നടപടിയെടുക്കാൻ തയാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമായി. നൂറിനുമുകളിൽ സ്വകാര്യബസുകൾ കായംകുളം-പുനലൂർ റോഡിലും അമ്പതിന് മുകളിൽ സ്വകാര്യബസുകൾ ചെങ്ങന്നൂർ-ഭരണിക്കാവ് റൂട്ടിലും സർവിസ് നടത്തുമ്പോൾ സ്കൂൾ സമയങ്ങളിലടക്കം നൂറുകണക്കിന് ടിപ്പർ ലോറികളാണ് ഈ റോഡുകളിലൂടെ കടന്നുപോകുന്നത്. ഭൂരിഭാഗം ബസുകൾക്കും ടിപ്പർ ലോറികൾക്കും വേഗപ്പൂട്ട് ഉണ്ടെങ്കിലും ഇവ വിച്ഛേദിച്ചിരിക്കുകയാണ്. ആർ.ടി.ഒ ഓഫിസുകളിൽ പരിശോധനക്കെത്തുമ്പോൾ വേഗപ്പൂട്ട് ഘടിപ്പിക്കുകയും പിന്നീട് അഴിച്ചുമാറ്റുകയുമാണ് പതിവ്. എന്നാൽ, ഇത് കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കുന്നില്ല. പലപ്പോഴും കെ.പി റോഡിലടക്കം പേരിന് മാത്രം പരിശോധന നടത്തി അധികൃതർ പിൻവാങ്ങുകയാണ്. പരിശോധനയിൽ വേഗപ്പൂട്ട് ഇല്ലെങ്കിലും ചെറിയ പിഴ ഈടാക്കി പറഞ്ഞുവിടുകയാണ് പതിവ്. ഒരുവർഷം മുമ്പ് വാഹനവകുപ്പി​െൻറ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഭൂരിഭാഗം സ്വകാര്യബസുകളുടെയും ടിപ്പർ ലോറികളുടെയും വേഗപ്പൂട്ടുകൾ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. സ്വകാര്യബസുകൾ തമ്മിൽ കടുത്ത മത്സരം നടക്കുന്ന മേഖലയിൽ വേഗപ്പൂട്ടുകൾ ഇല്ലാത്തത് വൻ അപകടങ്ങൾക്കിടയാക്കുന്നു. ഭൂരിപക്ഷം കെ.എസ്.ആർ.ടി.സി, സ്വകാര്യബസുകൾക്കും ലൈറ്റുകൾ ഇല്ലാത്തതും അപകടങ്ങൾ വർധിപ്പിക്കുന്നു. നിരവധി അപകടങ്ങളാണ് ചാരുംമൂട് ജങ്ഷനിലടക്കം ഉണ്ടായത്. വിള ഇൻഷുറൻസ് ദിനാചരണം (ചിത്രം എ.കെ.എൽ 53) കാർത്തികപ്പള്ളി: കൃഷിഭവ​െൻറ നേതൃത്വത്തിൽ വിള ഇൻഷുറൻസ് ദിനം ആചരിച്ചു. കൃഷിഭവൻ അങ്കണത്തിൽ നടന്ന ചടങ്ങ് കാർത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ജിമ്മി വി. കൈപ്പള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ സി.എൻ. ഉണ്ണികൃഷ്ണൻ, ഉല്ലാസ്, എസ്. ശോഭ, സി. പിങ്കി, രമണി, കൃഷി അസിസ്റ്റൻറുമാരായ എസ്. അഞ്ജന, അസീജ, എം. ഷമീർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.