കൊച്ചി: ലേബർ വെൽഫെയർ ഫണ്ട് ബോർഡ് വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2017-18ൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് പരിശീലനത്തിന് . തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശാദായം അടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് ലാൽ ബഹദൂർ ശാസ്ത്രി സാങ്കേതിക കാര്യാലയത്തിെൻറ തിരുവനന്തപുരം സെൻററിൽ ഒരുവർഷ ഡി.സി.എ കോഴ്സിന് പരിശീലനം നൽകുന്നതിന് . 50 പേർക്ക് പ്രവേശനം നൽകുന്ന കോഴ്സിലേക്ക് പ്രീ ഡിഗ്രി/പ്ലസ് ടു/ വൊക്കേഷനൽ ഹയർ സെക്കൻഡറി/ ഡിപ്ലോമ എന്നിവയിലേതെങ്കിലും പാസായവർക്ക് അപേക്ഷിക്കാം. തൊഴിലാളി ക്ഷേമനിധിയിലേക്ക് അംശാദായം അടക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 5000 രൂപക്ക് മുകളിൽ വരുമാനമുള്ളവർക്ക് 75 ശതമാനവും ഫീസിളവ് ലഭിക്കും. പട്ടികജാതി/ വർഗ തൊഴിലാളികളുടെ മക്കൾക്ക് 100 ശതമാനം ഫീസിളവും കൂടാതെ 10 സീറ്റും സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷഫോറം 10 രൂപക്ക് നേരിട്ടും 15 രൂപക്ക് മണിയോർഡർ മുഖേനയും ജില്ല ഇൻസ്പെക്ടർമാരുടെ കാര്യാലയത്തിൽനിന്ന് ജൂലൈ അഞ്ചുവരെ ലഭിക്കും. അപേക്ഷ ഇൗ മാസം പത്തിന് അതത് ജില്ല കാര്യാലയങ്ങളിൽ സ്വീകരിക്കും. റേഷൻ വിഹിതം കൊച്ചി: 2017 ജൂണിലെ അരിയുടെയും ഗോതമ്പിെൻറയും മണ്ണെണ്ണയുടെയും വിതരണം ഇൗ മാസം അഞ്ചുവരെ ദീർഘിപ്പിച്ചു. കാർഡുടമകൾക്ക് റേഷൻ വിഹിതം ഇൗ മാസം അഞ്ചുവരെ വാങ്ങാവുന്നതാണെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.