കൊച്ചി: കേരള മീഡിയ അക്കാദമി മ്യൂസിക് ക്ലബിെൻറ ഉദ്ഘാടനം സംഗീത സംവിധായകൻ ജെറി അമൽദേവ് നിർവഹിച്ചു. സംസ്ഥാന സർക്കാറിെൻറ ആഭിമുഖ്യത്തിലെ ഹരിതകേരളം പദ്ധതിയുടെ സന്ദേശമേകാൻ ആയിരം ഗായകരെ അണിനിരത്തി കോറ സംഗീതം അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ - കോളജ് തലത്തിൽ ആരംഭിക്കുന്ന മീഡിയ ക്ലബുകളെക്കൂടി സഹകരിപ്പിച്ച കേരളപ്പിറവി ദിനത്തോടനുബന്ധിച്ചാകും പരിപാടി സംഘടിപ്പിക്കുകയെന്ന് അക്കാദമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു. കേരള മീഡിയ അക്കാദമിയിലെ ജേണലിസം കമ്യൂണിക്കേഷൻ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ശിൽപശാലയിൽ 'ആശയവിനിമയത്തിന് സംഗീതം' എന്ന വിഷയത്തിൽ ജെറി അമൽദേവ് ക്ലാസെടുത്തു. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ് കെ.ആർ. പ്രമോദ് കുമാർ, അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ െലക്ചറർ കെ. ഹേമലത, ജേണലിസം വിദ്യാർഥിനി ഗാന സരസ്വതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.