മൂവാറ്റുപുഴ: കേരള പ്രിേൻറഴ്‌സ് അസോസിയേഷൻ മേഖല സമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് പി.ജി. അനിൽകുമാർ അധ്യക്ഷതവഹിച്ചു. ആധുനികവത്കരണത്തിെൻറ ഭാഗമായി അച്ചടിമേഖലയിൽ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാറിെൻറ സജീവപരിഗണന ആവശ്യമാണെന്ന് സമ്മേളനം അഭ്യർഥിച്ചു. സെക്രട്ടറി ഇ.വി. രാജൻ, ജില്ല സെക്രട്ടറി സാനു പി. ചെല്ലപ്പൻ, അനിൽ ഞാളുമഠം, പി.ആർ. രാജു, എം.ആർ. പ്രശാന്ത്, എം. കുമാരൻ എന്നിവർ സംസാരിച്ചു. സംസ്ഥാന മിനി ഫെൻസിങ് ചാമ്പ്യൻഷിപ് ഒമ്പതി-ന് മൂവാറ്റുപുഴ: എട്ടാമത് സംസ്ഥാന മിനി ഫെൻസിങ് ചാമ്പ്യൻഷിപ് ഒമ്പതി-ന് വാഴക്കുളം ചാവറ ഇൻറർനാഷനൽ അക്കാദമിയിൽ നടത്തും.12 വയസ്സിൽ താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികളുമുൾപ്പടെ സംസ്ഥാനത്തെ 14 ജില്ലകളിൽനിന്ന് 150 കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം മത്സരങ്ങളുണ്ടാകും. ഫോയിൽ, എപ്പി, സാബറേ ഇനങ്ങളിലായി വ്യക്തിഗത, -ടീം മത്സരങ്ങളാണ് നടത്തുക. 2006 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്. ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സംസ്ഥാന ഫെൻസിങ് അസോസിയേഷെൻറ www.keralafencingassociation.org ൽ ഇൗ മാസം ആറുവരെ പേര് രജിസ്റ്റർ ചെയ്യാമെന്ന് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ, ചാവറ ഇൻറർ നാഷനൽ അക്കാദമി പ്രിൻസിപ്പൽ ഫാ.ജോൺസൺ പാലപ്പിള്ളി എന്നിവർ അറിയിച്ചു. മിനി ചാമ്പ്യൻഷിപ്പിെൻറ വിജയകരമായ നടത്തിപ്പിന് സംഘാടകസമിതി രൂപവത്കരിച്ചു. ജോയ്‌സ് ജോർജ് എം.പി മുഖ്യരക്ഷാധികാരിയും എൽദോ എബ്രഹാം എം.എൽ.എ, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് ജോസ് പെരുമ്പിള്ളിക്കുന്നേൽ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ഡോളി കുര്യാക്കോസ്, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജശ്രീ അനു, ബ്ലോക്ക് പഞ്ചായത്തംഗം ജോസി ജോളി, വാർഡ് അംഗം ലിസി ജോൺ, കേരള ഫെൻസിങ് അസോസിയേഷൻ പ്രസിഡൻറ് ജോഷി പള്ളൻ, ചാവറ ഇൻറർനാഷനൽ അക്കാദമി മാനേജർ ഫാ. ജോര്‍ജ് തടത്തിൽ, ഡയറക്ടർ ഫാ. സിജൻ പോൾ ഊന്നുകല്ലേൽ എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.