കൊച്ചി: ഗൾഫിൽ സ്വന്തമായി തുടങ്ങാൻ പോകുന്ന സ്ഥാപനത്തിലേക്കെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതിയും സുഹൃത്തും പിടിയിൽ. തൃശൂർ കുന്നംകുളം സ്വദേശിനി കൃഷ്ണേന്ദു (21) സുഹൃത്തും പുതുക്കാട് സ്വദേശിയുമായ ജിൻസൺ (27) എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിലേക്ക് സെയിൽസ്മാൻമാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പലരിൽനിന്നായി 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ടവരാണ് തട്ടിപ്പിനിരയായത്. 83ഓളം പേരിൽനിന്ന് 53,000 രൂപ വീതം വാങ്ങിയായിരുന്നു തട്ടിപ്പ്. ഫാഷൻ ഡിസൈനിങ് മേഖലയിൽ ജോലിചെയ്യുന്നയാളായതിനാൽ ഇതേ മേഖലയിൽ സ്ഥാപനം തുടങ്ങുെന്നന്ന കൃഷ്േണന്ദുവിെൻറ അവകാശവാദം ഉദ്യോഗാർഥികൾ വിശ്വസിക്കുകയായിരുന്നു. ആവശ്യപ്പെട്ട തുക ഉദ്യോഗാർഥികൾ പ്രതികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. പാലാരിവട്ടം വെണ്ണല സ്വദേശി നൽകിയ പരാതിയിലാണ് ഇവർ കുടുങ്ങിയത്. ഉദ്യോഗാർഥിയെന്ന പേരിൽ ഫോണിൽ ബന്ധപ്പെട്ട് ഇരുവെരയും തന്ത്രപൂർവം വിളിച്ചുവരുത്തി പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിയെടുത്ത പണം ആർഭാട ജീവിതത്തിനായാണ് പ്രതികൾ വിനിയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. തട്ടിപ്പിൽ കൂടുതൽ പേർ ഇരയായിട്ടുണ്ടെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. പാലാരിവട്ടം എസ്.ഐ ബേസിൽ തോമസിെൻറ നേതൃത്വത്തിൽ എ.എസ്.ഐ അനിൽ കുമാർ, സി.പി.ഒമാരായ ഗോപകുമാർ, രതീശ്, വനിത സിവിൽ പൊലീസ് ഓഫിസർ ബ്രിജിറ്റ് ലിറിൻ, അനിത എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.