കളമശ്ശേരി: അയൽവാസിയുടെ കുത്തേറ്റ് അബോധാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മുൻ വനിത കൗൺസിലർ അപകടനില തരണംചെയ്തതായി പൊലീസ്. സംസാരിക്കാൻ തുടങ്ങിയാേല സംഭവത്തിെൻറ കാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു. ഏലൂർ നഗരസഭ മുൻ കൗൺസിലർ ഷിജി ഷിബുവാണ് നെഞ്ചിലും വയറ്റിലും കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. വെള്ളിയാഴ്ചയാണ് മുൻ കൗൺസിലറെ കുത്തേറ്റ് അയൽവാസിയായ വിജിലെൻറ വീട്ടിൽ കണ്ടെത്തിയത്. വിജിലനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. പുനർജനിപദ്ധതി വിപുലീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് തോമസ് ഐസക് കളമശ്ശേരി: നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെല്ലിന് കീഴിൽ നടപ്പാക്കുന്ന പുനർജനിപദ്ധതി പിപുലീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ടെക്നിക്കൽ സെല്ലിലെ എൻ.എസ്.എസിെൻറ പുനർജനി പദ്ധതിയിൽ പങ്കെടുത്ത സ്ഥാപനങ്ങൾക്കുള്ള അവാർഡ് ദാനം കളമശ്ശേരിയിൽ വിതരണംചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും ഇവയ്ക്കായി വാങ്ങുന്ന ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താനാകുന്നില്ല. അതിനാൽ സർക്കാർ സ്ഥാപനങ്ങളിലെ ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന കരാർ പുനർജനി ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. പുനർജനി പാഠ്യാനുബന്ധ പദ്ധതിയായി എൻ.എസ്.എസ് മാറ്റിയതായും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് െഗസ്റ്റ് ഹൗസിലെ ചടങ്ങിൽ വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ടെക്നിക്കൽ സെൽ പ്രോഗ്രം, കോർഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമ്മദ്, സാങ്കേതിക വകുപ്പ് സീനിയർ ജോ. ഡയറക്ടർ കെ.എൻ. ശശികുമാർ , വി.എ. നസീർ, ഡോ. ജി. നന്ദിനി, ഡോ. നിസാം റഹ്മാൻ, എം.വി. ജയകുമാർ, നസിംഹാഷ്മി, ജസ്റ്റിൻ ജോസഫ് എന്നിവർ സംസാരിച്ചു. യു.ഡി.എഫ് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി കാക്കനാട്: എല്‍.ഡി.എഫ് സര്‍ക്കാറിെൻറ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് വ്യാപകമായി മദ്യം ഒഴുക്കി ജനങ്ങളെ ബോധം കെടുത്തി ഭരണം മുന്നോട്ടു കൊണ്ടുപോകാനാണ് പിണറായി സര്‍ക്കാറിെൻറ ലക്ഷ്യമെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വീടുകള്‍ മദ്യശാലകളാക്കാനുള്ള ഇടതു സര്‍ക്കാറിെൻറ നടപടി നിയന്ത്രിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. യു.ഡി.എഫ് ജില്ല കണ്‍വീനര്‍ എം.ഒ. ജോണ്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂര്‍, കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ വി.പി. സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശാ സനില്‍, വൈസ് പ്രസിഡൻറ് അബ്ദുൽ മുത്തലിബ്, മുന്‍ എം.എല്‍.എ ബെന്നി ബെഹ്നാന്‍, യു.ഡി.എഫ് നേതാക്കളായ എം.പി. അബ്ദുൽ ഖാദര്‍, മുഹമ്മദ് ഷിയാസ്, എം. പ്രേമചന്ദ്രന്‍, വിന്‍സൻറ് ജോസഫ്, ജോഷി പള്ളാന്‍ എന്നിവര്‍ സംസാരിച്ചു. er9 udf എല്‍.ഡി.എഫ് സര്‍ക്കാറിെൻറ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലകമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.