മാവേലിക്കര: ഇരുവൃക്കയും തകരാറിലായ യുവാവിെൻറ ചികിത്സക്ക് പണം സമാഹരിക്കാന്‍ ചെട്ടികുളങ്ങര പഞ്ചായത്തിെൻറ 21 വാര്‍ഡും കൈകോര്‍ക്കുന്നു. ആഞ്ഞിലിപ്ര ത്രാശ്ശേരില്‍ പുത്തന്‍വീട്ടില്‍ അമിയകുമാറിെൻറ മകന്‍ അജിത്ത് കുമാറിനെ (21) രക്ഷിക്കാനാണ് പഞ്ചായത്ത് ഒരുമിക്കുന്നത്. പഠനത്തിനുശേഷം കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലിക്ക് കയറിയ അജിത്ത് കമാറിെൻറ ഇരുവൃക്കയും തകരാറിലാണെന്ന് രണ്ടുമാസം മുമ്പാണ് കണ്ടെത്തിയത്. ഒരു വൃക്കയെങ്കിലും മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിർദേശം. ലോഡിങ് തൊഴിലാളിയായ പിതാവിെൻറ വരുമാനം മാത്രമാണ് ഏക ആശ്രയം. അഭിജിത്തിെൻറ അമ്മയും തളര്‍ന്ന് കിടപ്പിലാണ്. പഞ്ചായത്തുതലത്തില്‍ വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സംഘടനകളെയും കുടുംബശ്രീ, സി.ഡി.എസ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി പഞ്ചായത്ത് പ്രസിഡൻറ് സി. കൃഷ്ണമ്മ ചെയര്‍പേഴ്സനായി കമ്മിറ്റി രൂപവത്കരിച്ചു. പഞ്ചായത്ത് അംഗങ്ങള്‍ ചെയര്‍മാന്‍മാരായി വാര്‍ഡുതലത്തിലും കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ധനസമാഹരണ പ്രചാരണാര്‍ഥം ഞായറാഴ്ച എല്ലാ ഭവനവും സന്ദര്‍ശിക്കും. തുടര്‍ന്ന് എട്ട്, ഒമ്പത് തീയതികളില്‍ ധനസമാഹരണത്തിന് വീണ്ടും ഭവനസന്ദര്‍ശനം നടത്തും. ഇതിന് കനറാ ബാങ്ക് ചെട്ടികുളങ്ങര ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 5637101002602. െഎ.എഫ്.എസ്.സി കോഡ്: 0005637. പഞ്ചായത്തിലെ മുഴുവന്‍ ജനവും കഴിവിനനുസരിച്ച് സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സി. കൃഷ്ണമ്മ അഭ്യര്‍ഥിച്ചു. ഇളവൂർകാവ് കുളം നാടിന് സമർപ്പിച്ചു ചെങ്ങന്നൂർ: ബ്ലോക്ക് പഞ്ചായത്തിെൻറ ഐ.ഡബ്ല്യു.എം.പി പ്രോജക്ടിെൻറ ഭാഗമായി നടപ്പാക്കുന്ന എൻ.ആർ.എം പ്രവർത്തനത്തിൽ ഉൾപ്പെടുത്തി നവീകരിച്ച ചെറിയനാട് ഇളവൂർകാവ് കുളം അഡ്വ. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ നാടിന് സമർപ്പിച്ചു. ഇളവൂർ ശ്രീധർമശാസ്ത ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. സുധാമണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജി. വിവേക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജി. കൃഷ്ണകുമാർ, ഷാളിനി രാജൻ, പുലിയൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.ടി. ഷൈലജ, ചെറിയനാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ദീപ സെനറ്റ്, സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് വി.കെ. വാസുദേവൻ, ഇ.കെ. രവി, പി.വി. ബിജു, സുമ രമണൻ എന്നിവർ സംസാരിച്ചു. റേഷൻ കാർഡ് വിതരണം ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്കിലെ വിവിധ റേഷൻ കടകളും അതിനോടനുബന്ധിച്ച മറ്റുകേന്ദ്രങ്ങളിലും നിശ്ചിത ദിവസങ്ങളിൽ നടത്തിയ വിതരണ സമയത്ത് റേഷൻ കാർഡുകൾ വാങ്ങാൻ കഴിയാത്തവർക്ക് വീണ്ടും സൗകര്യമൊരുക്കി. പഞ്ചായത്ത് അടിസ്ഥാനത്തിൽ ചെങ്ങന്നൂർ മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് സപ്ലൈ ഓഫിസ് കേന്ദ്രീകരിച്ചാണ് കാർഡുകൾ വിതരണം ചെയ്യുക. വാങ്ങാൻ എത്തുന്നവർ കാർഡിൽ തങ്ങളുടെ പേര് ഉൾപ്പെട്ടവരായിരിക്കണം. പഴയ കാർഡ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതമാണ് എത്തേണ്ടത്. ജൂലൈ അഞ്ചിന് വെൺമണി, ചെറിയനാട്, ആലാ, ഏഴിന് മുളക്കുഴ, പാണ്ടനാട്, തിരുവൻവണ്ടൂർ, 11ന് പുലിയൂർ, ബുധനൂർ, മാന്നാർ, 13ന് ചെങ്ങന്നൂർ നഗരസഭ എന്ന രീതിയിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.