കാക്കനാട്: നാട്ടുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാനുള്ള തീരുമാനം വിസ്മൃതിയില്‍. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇടത്തരക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന തൃക്കാക്കര നഗരസഭ പ്രദേശത്ത് മുന്‍ കലക്ടര്‍ പി.ഐ. ഷെയ്ക്ക് പരീതിന്‍െറ കാലത്താണ് കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ജില്ലയില്‍ പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയം തൃക്കാക്കര മുനിസിപ്പല്‍ എല്‍.പി സ്കൂളില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു കലക്ടര്‍ 2013 ആഗസ്റ്റില്‍ പ്രഖ്യാപിച്ചത്. കേന്ദ്രീയ വിദ്യാലയത്തിനുള്ള സ്ഥലം ഉള്‍പ്പെടെ കണ്ടത്തൊന്‍ അദ്ദേഹം നടപടി സ്വീകരിച്ചിരുന്നു. ഇരുമ്പനത്ത് കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം കണ്ടത്തെിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചിരുന്നു. ഇരുമ്പനത്ത് കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതു വരെ തൃക്കാക്കര മുനിസിപ്പല്‍ സ്കൂളില്‍ തല്‍ക്കാലം പ്രവര്‍ത്തിക്കുമെന്നായിരുന്നു തീരുമാനം. മുനിസിപ്പല്‍ സ്കൂള്‍ കെട്ടിടത്തില്‍ തല്‍ക്കാലം അഞ്ചാം ക്ളാസ് വരെ കേന്ദ്രീയ വിദ്യാലയം തുടങ്ങാനും തീരുമാനിച്ചിരുന്നു. തൃക്കാക്കര നഗരസഭ മുന്‍ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലിയുമായി കലക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് മുനിസിപ്പല്‍ സ്കൂള്‍ സ്ഥലം കേന്ദ്രീയ വിദ്യാലയത്തിന് വിട്ടുകൊടുക്കുന്നതിന് ധാരണയിലത്തെിയത്. കലക്ടറും നഗരസഭ ചെയര്‍മാനും സ്കൂള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍, തൃക്കാക്കരയില്‍ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനായി സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളില്‍ എന്ത് നടപടി പിന്നീടുണ്ടായെന്ന് തിരക്കിയപ്പോള്‍, കലക്ടറേറ്റിലെ എല്‍.എ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കേട്ട് കേള്‍വി പോലും ഇല്ല. കടലാസില്‍ ഒതുങ്ങിയതല്ലാതെ തുടര്‍ നടപടിയുണ്ടായില്ല. കേന്ദ്രീയ വിദ്യാലയങ്ങളുടെ ഭരണ നിര്‍വഹണം നടത്തുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടറെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയാണ് തൃക്കാക്കരയില്‍ കേന്ദ്രീയ വിദ്യാലയം തുടങ്ങാന്‍ നടപടി സ്വീകരിച്ചത്. എന്നാല്‍, ഇതിനിടെ കലക്ടര്‍ ഷെയ്ക്ക് പരീത് മാറി എം.ജി. രാജമാണിക്യം ചുമതലയേറ്റിട്ടും തീരുമാനം നടപ്പായില്ല. അദ്ദേഹം പടിയിറങ്ങിയശേഷം ചുമതലയേറ്റ ഇപ്പോഴത്തെ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലക്ക് കേന്ദ്രീയ വിദ്യാലയം സംബന്ധിച്ച് തീരുമാനം ഉണ്ടെന്ന് പോലും അറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.