കോതമംഗലം: ട്രൈബല്‍ എജുഫെസ്റ്റിന് മുന്നോടിയായി എസ്.എസ്.എയുടെ നേതൃത്വത്തില്‍ ആദിവാസിക്കുടികളില്‍ പ്രചാരണം നടത്തി. ഫെബ്രുവരി 19ന് നടക്കുന്ന ‘ആരണ്യകം’ ജില്ല ട്രൈബല്‍ എജുഫെസ്റ്റിന്‍െറ പ്രചാരണത്തിന്‍െറ ഭാഗമായാണ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞുള്ള എസ്.എസ്.എ ദൗത്യസംഘം വേങ്ങൂര്‍, കുട്ടമ്പുഴ പഞ്ചായത്തുകളിലെ ആദിവാസിക്കുടികളില്‍ പര്യടനം നടത്തിയത്. ജില്ലയിലെ ആദിവാസിമേഖലയില്‍ അധിവസിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സ്കൂള്‍ പ്രവേശനം ഉറപ്പുവരുത്താനും കൊഴിഞ്ഞുപോക്ക് തടയാനും തുടര്‍പഠനം കാര്യക്ഷമമാക്കുന്നതിനുമായാണ് ആരണ്യകം എന്ന പേരില്‍ ട്രൈബല്‍ എജുഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. വിദ്യാഭ്യാസ അവകാശ ബോധവത്കരണം, വ്യക്തിത്വ വികസനം, ലഹരിവിരുദ്ധ ആരോഗ്യശീലങ്ങള്‍ വളര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രചാരണപരിപാടികള്‍ ആവിഷ്കരിച്ചിട്ടുള്ളത്. പ്രചാരണ പരിപാടിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര, പിണവൂര്‍കുടി, അഞ്ചുകുടി, എളബ്ളാശേരി, ഉറിയംപെട്ടി, വെള്ളാരംകുത്ത്, തേര, തലവച്ചപ്പാറ, വാരിയം, കുഞ്ചിപ്പാറ, വേങ്ങൂര്‍ പഞ്ചായത്തിലെ പൊങ്ങന്‍ചുവട്, താളുകണ്ടം എന്നീ കുടികളിലാണ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ക്യാമ്പിന്‍െറ ഭാഗമായി വിവരശേഖരണവും നടത്തി. പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആന്‍റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് അംഗം കെ.ജെ.ജോസ് അധ്യക്ഷത വഹിച്ചു. ലഘുലേഖ വിതരണം പഞ്ചായത്ത് പ്രസിഡന്‍റ് വിജയമ്മ ഗോപി നിര്‍വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷിദ സലീം, കാന്തി വെള്ളകയ്യന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കുടികളില്‍ നടന്ന ബോധവത്കരണത്തിന് ജില്ല പ്രോജക്ട് ഓഫിസര്‍ ആര്‍. ശ്രീകല, ജില്ല പ്രോജക്ട് ഓഫിസര്‍ സജോയ് ജോര്‍ജ്, ബി.പി.ഒമാരായ എസ്.എം. അലിയാര്‍, ഷാജി ജോര്‍ജ്, പി. ജ്യോതിഷ്, ആര്‍.ഒ ടി.എസ്. സേവ്യര്‍, എ.ഇ.ഒ പി.എന്‍. അനിത എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.