ആലുവ: വീട് നിര്‍മിച്ച് നല്‍കാമെന്ന നഗരസഭയുടെ വാഗ്ദാനം പാലിച്ചില്ളെന്ന് മനുഷ്യാവകാശ കമീഷനില്‍ പരാതി. കലൂര്‍ മാപ്ളശ്ശേരി ഫ്രാന്‍സിസിന്‍െറ മകന് വിന്‍സെന്റാണ് പരാതിക്കാരന്. റോഡ് നിര്‍മാണത്തിന് ഭൂമിയേറ്റെടുത്തതിന് പകരമായി വീട് നിര്‍മിച്ച് നല്‍കാമെന്ന കൊച്ചി നഗരസഭയുടെ വാഗ്ദാനം പതിനെട്ട് വര്‍ഷമായി പാലിച്ചില്ളെന്നാണ് പരാതി. തമ്മനം പുല്ളേപ്പടി റോഡിനായാണ് ആകെയുണ്ടായിരുന്ന 4.31 സെന്റില്‍ നിന്ന് 1.61 സെന്റ് ഫ്രാന്‍സിസ് വിട്ടുനല്‍കിയത്. ഇതിന് പകരം ഇരുനില വീടായിരുന്നു നഗരസഭയുടെ വാഗ്ദാനം. വര്‍ഷങ്ങള്‍ക്കുശേഷം ഫ്രാന്‍സിസ് മരിച്ചു. മകന് വിന്‍സെന്റ് അന്വേഷിച്ചപ്പോള്‍ വിചിത്ര ന്യായം പറഞ്ഞ് നഗരസഭ കൈമലര്‍ത്തുകയായിരുന്നത്രെ. ഫ്രാന്‍സിസിന്‍െറ മക്കള്‍ തമ്മില്‍ സ്വത്ത് തര്‍ക്കമുണ്ടെന്നും അതിനാല്‍ വീട് നിര്‍മാണം നടത്താനാവില്ളെന്നുമാണ് അറിയിച്ചത്. അറുപത് ശതമാനത്തോളം കരള്‍ രോഗിയായ വിന്‍സെന്റ് നഗരസഭയുടെ വാദത്തില്‍ കഴമ്പില്ളെന്ന്് കമീഷനെ ബോധിപ്പിച്ചു. പ്രശ്നമില്ളെന്ന് അറിയിക്കാന്‍ സഹോദരനുമായാണ് കമീഷന് മുന്നില്‍ വിന്‍സെന്റ് എത്തിയത്. പരാതിയില്‍ നഗരസഭക്ക് നോട്ടീസ് അയക്കാന്‍ കമീഷന് തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.