ബസ് തോട്ടിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്

കഞ്ഞിപ്പാടം: സ്വകാര്യബസ് തോട്ടിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. തോട്ടപ്പള്ളി നന്ദനത്തില്‍ ജഗദപ്പന്‍െറ മകന്‍ ജയേഷ് (33), ബസ് ഡ്രൈവര്‍ ആലപ്പുഴ കാളാത്ത് കോട്ടാരത്തില്‍ ജോയിയുടെ മകന്‍ ജോഷി (37), കണ്ടക്ടര്‍ പുന്നപ്ര കടുകപ്പറമ്പില്‍ ദിവാകരന്‍െറ മകന്‍ സുമേഷ് (28), പറവൂര്‍ സ്വദേശി ജീവന്‍ (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആലപ്പുഴ-കഞ്ഞിപ്പാടം റൂട്ടിലോടുന്ന യാസിന്‍ എന്ന ബസാണ് കഞ്ഞിപ്പാടം സ്റ്റോപ്പിലേക്കുള്ള വളവില്‍ മറിഞ്ഞത്. വൈകുന്നേരം 4.40നായിരുന്നു സംഭവം. ബസിന്‍െറ ആക്സില്‍ ഒടിഞ്ഞതാണ് അപകട കാരണമെന്ന് ജീവനക്കാര്‍ പറഞ്ഞു. പത്തോളം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടിലേക്ക് ചാടിയപ്പോഴാണ് ജയേഷിന് പരിക്കേറ്റത്. കാലുകള്‍ക്കും കൈകള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. ആര്‍ക്കും പരിക്ക് ഗുരുതരമല്ല. പുന്നപ്ര കുറവന്‍തോട് സ്വദേശി ഹാരിസിന്‍െറ ഉടമസ്ഥതയിലുള്ളതാണ് ബസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.