ട്രാഫിക് എസ്.ഐയുടെ മര്‍ദനമേറ്റ യുവാവിന്‍െറ നില ഗുരുതരം

മട്ടാഞ്ചേരി: ട്രാഫിക് എസ്.ഐയുടെ ക്രൂര മര്‍ദനത്തിനിരയായ യുവാവിന്‍െറ നില ഗുരുതരമായി തുടരുന്നു. വാലുമ്മേല്‍ രാമനിലയം വീട്ടില്‍ ചെന്താമരാക്ഷനാണ് (34) ഫോര്‍ട്ട്കൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. നെഞ്ചിനേറ്റ ശക്തമായ മര്‍ദനത്തെ തുടര്‍ന്ന് ശ്വാസതടസ്സം മൂലം എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തല ഇടിയേറ്റ് മരവിച്ചിരിക്കുകയാണ്. മര്‍ദനത്തിന്‍െറ പാടുകള്‍ ദേഹമാസകലമുണ്ട്. അടിവയറിനേറ്റ ചവിട്ടുമൂലമുണ്ടായ ക്ഷതവും ഗുരുതരമാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് മട്ടാഞ്ചേരി ട്രാഫിക് വിങ്ങിലെ എസ്.ഐ. ബിബിന്‍െറ നേതൃത്വത്തില്‍ ഡ്രൈവര്‍ മേഘനാഥനും മറ്റൊരു പൊലീസുകാരനും ചേര്‍ന്ന് സ്റ്റേഷനകത്ത് ചെന്താമരാക്ഷനെ ക്രൂരമായി മര്‍ദിച്ചത്. കേടായ ട്രെയിലര്‍ നന്നാക്കുന്നതിന് വാലുമ്മേല്‍ റോഡിലെ വര്‍ക്ക് ഷോപ്പിലേക്ക് പള്ളുരുത്തി സംസ്ഥാന പാതയിലൂടെ ഓടിച്ച് കൊണ്ടുവന്നതാണത്രേ എസ്.ഐയെ ചൊടിപ്പിച്ചത്. പൊലീസ് കൈകാണിച്ചെങ്കിലും വാഹനം നിര്‍ത്തിയാല്‍ ട്രാഫിക് തടസ്സം ഉണ്ടാകുമെന്നതിനാല്‍ സ്റ്റേഷനിലേക്ക് വരാമെന്ന് പറയുകയും സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനിടെ രണ്ട് തവണ പൊലീസ് ചെന്താമരാക്ഷന്‍െറ വര്‍ക്ക്ഷോപ്പില്‍ എത്തി ഭീഷണിപ്പെടുത്തി. ഞായറാഴ്ച വാഹനത്തിന്‍െറ ഉടമക്കൊപ്പം സ്റ്റേഷനിലത്തെിയപ്പോള്‍ ചെന്താമരാക്ഷനെ അകത്തേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവത്രെ. പാലക്കാട്ടുനിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലത്തെിയ ചെന്താമരാക്ഷനെ ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ളെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പള്ളുരുത്തി പൊലീസ് ചെന്താമരാക്ഷന്‍െറ മൊഴിയെടുത്തിട്ടുണ്ട്. അതേസമയം മര്‍ദിച്ച എസ്.ഐയെ മട്ടാഞ്ചേരി ട്രാഫിക് വിങ്ങില്‍നിന്ന് സിറ്റിയിലേക്ക് മാറ്റി. ഇത് നടപടി ലഘൂകരിക്കാനാണെന്ന് ആക്ഷേപമുണ്ട്. ചെന്താമരാക്ഷന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനും പൊലീസ് കംപ്ളയിന്‍റ്സ് അതോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.