കളമശ്ശേരി: രാസമാലിന്യത്താല്‍ പുഴ കറുത്തൊഴുകിയതിന് പിന്നാലെ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ ഷട്ടര്‍ തുറക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. മാലിന്യം തള്ളിയവരെ സഹായിക്കാനാണ് ഷട്ടര്‍ തുറക്കുന്നതെന്നാരോപിച്ചാണ് നാട്ടുകാര്‍ തടഞ്ഞത്. എന്നാല്‍, ബ്രിഡ്ജിലെ ഷട്ടറിലെ ചോര്‍ച്ച പരിശോധിക്കാനാണ് തുറക്കാന്‍ ശ്രമിച്ചതെന്ന് ഇറിഗേഷന്‍ അധികൃതര്‍ പറഞ്ഞു. രാവിലെ മുതലാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ അപ്പുറത്തെ ഏലൂര്‍ പുഴ കറുത്തൊഴുകാന്‍ തുടങ്ങിയത്. ഇതറിഞ്ഞ് പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ബ്രിഡ്ജിന് മുകളിലത്തെി. ഈ സമയം ഇറിഗേഷന്‍ വിഭാഗത്തിലെ കരാറുകാരത്തെി ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി തടഞ്ഞു. വിവരം അറിഞ്ഞ് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തത്തെി. ഇവര്‍ നാട്ടുകാരുമായി സംസാരിച്ചെങ്കിലും പുഴയിലെ മാലിന്യത്തിന്‍െറ ഉറവിടം കണ്ടത്തെിയതിനുശേഷം ഷട്ടര്‍ തുറന്നാല്‍ മതിയെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏലൂര്‍ നഗരസഭ അധ്യക്ഷയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും സ്ഥലത്തത്തെി. തുടര്‍ന്ന്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ജലത്തിന്‍െറ സാമ്പിള്‍ പരിശോധനക്കെടുപ്പിച്ചു. ഷട്ടറിന്‍െറ ഡൗണ്‍ സ്ട്രീമില്‍ ഓക്സിജന്‍ അളവ് 0.22 മാത്രമാണ്. പി.എച്ച് മൂല്യം 7.98ല്‍നിന്ന് 6.47 ആയി കുറഞ്ഞ് അമ്ളമയമായി.മാലിന്യം കലര്‍ന്ന പുഴയില്‍ മത്സ്യങ്ങള്‍ ശ്വാസം കിട്ടാതെ ജലോപരിതലത്തില്‍ പൊങ്ങിവരുന്നതും കാണാമായിരുന്നു. നേരത്തേ ഉറവിടം കണ്ടത്തെി മാലിന്യം ഒഴുക്കിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചതോടെ ഈ ഭാഗത്ത് പുഴ കറുത്തൊഴുകല്‍ നിലച്ചതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.