കൊച്ചി: ഭക്ഷ്യവസ്തുക്കളില്‍ രാസവസ്തു ഉപയോഗം വര്‍ധിക്കുന്നതായി വിദഗ്ധര്‍. കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കാനായി പല നിര്‍മാതാക്കളും ഭക്ഷ്യവസ്തുക്കളില്‍ അമിതമായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും കൊച്ചിയില്‍ ആരംഭിച്ച ത്രിദിന ഫുഡ്ടെക് പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചെറുപ്രായത്തില്‍തന്നെ വൃക്ക മാറ്റിവെക്കല്‍ സംഭവങ്ങള്‍ വര്‍ധിക്കുന്നതിലെ പ്രധാന വില്ലന്‍ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളാണ്. ആളുകളുടെ ഭക്ഷണരീതികള്‍ വേഗം മാറുകയാണ്. വരുംവരായ്കകള്‍ അറിയാതെ സ്വന്തമായി ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ കുട്ടികള്‍ വന്‍തോതില്‍ പണം ചെലവിടുകയാണെന്നും ഡോ. എന്‍. ആനന്ദവല്ലി അഭിപ്രായപ്പെട്ടു. ഭക്ഷണസാധനങ്ങളിലെ രാസവസ്തുക്കള്‍ കുട്ടികളില്‍ തലച്ചോര്‍ സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും. മൂവായിരത്തിലേറെ കൃത്രിമവസ്തുക്കള്‍ ചേര്‍ക്കാന്‍ നിയമപ്രകാരം അനുമതിയുള്ളതാണ്. എന്നാല്‍, ഇവ അളവില്‍ കൂടുതല്‍ ഉപയോഗിക്കുന്നതാണ് പ്രധാനപ്രശ്നം. ഏറ്റവുമധികം ഉപയോഗിക്കുന്ന മോണോസോഡിയം ഗ്ളൂടോമേറ്റ് (എം.എസ്.ജി) പൊണ്ണത്തടിപോലുള്ള ഒരുപാട് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഭക്ഷണസാധനങ്ങള്‍ക്ക് അനുയോജ്യമായ പാക്കിങ് വസ്തുക്കള്‍ തെരഞ്ഞെടുക്കണമെന്ന് പാക്കേജിങ് മെറ്റിരീയിലുകളുടെ പരിശോധന എന്ന വിഷയത്തില്‍ സംസാരിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് ഡെപ്യൂട്ടി ഡയറക്ടര്‍ മോസസ് മാലിക് പറഞ്ഞു. കുസാറ്റിലെ എന്‍വയണ്‍മെന്‍റ് ബയോടെക്നോളജി അസി. പ്രഫ. എം. ആനന്ദ്, എക്സ്പോര്‍ട്ട് ഇന്‍സ്പെക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഡെ. ഡയറക്ടര്‍ ജി. ജയപാലന്‍, ഇന്‍റര്‍ടെക് ബിസിനസ് ഡെവലപ്മെന്‍റ് തലവന്‍ ബാബു തെക്കയില്‍ തുടങ്ങിയവരും പ്രബന്ധം അവതരിപ്പിച്ചു. ഫുഡ്ടെക് കേരളയുടെ ഏഴാം പതിപ്പ് ശനിയാഴ്ച സമാപിക്കും. രാവിലെ 10.30 മുതല്‍ 6.30 വരെയാണ് പ്രദര്‍ശനം. ട്രേഡ് സന്ദര്‍ശകര്‍ക്ക് രാവിലെ മുതലും പൊതുജനങ്ങള്‍ക്ക് വൈകുന്നേരം മൂന്നുമുതലും പ്രവേശനം അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.