മഞ്ഞപ്പിത്തം പടരാനിടയാക്കിയത് മാലിന്യനിയന്ത്രണ നിര്‍ദേശം ലംഘിച്ചതിന്‍െറ ഫലമെന്ന്

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മാലിന്യനിര്‍മാര്‍ജനം സംബന്ധിച്ച് മനുഷ്യാവകാശ കമീഷന്‍ ഉത്തരവ് ലംഘിച്ചതാണ് മഞ്ഞപ്പിത്തം പടരാന്‍ ഇടയാക്കിയെതെന്ന് ആരോപണം. നെല്ലിക്കുഴി കവലയിലെ വിവിധ സ്ഥാപനങ്ങളില്‍നിന്ന് പുറന്തള്ളുന്ന മാലിന്യം പെരിയാര്‍വാലി കനാലിലേക്ക് ഒഴുകുന്നെന്നും ഇതുമൂലം പ്രദേശത്ത് സാംക്രമികരോഗങ്ങള്‍ പടരാന്‍ സാധ്യത കൂടുതലാണെന്നും മലിനജലം ഒഴുക്കുന്നത് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് ചരിത്ര പൗരസമിതി പ്രവര്‍ത്തകര്‍ മനുഷ്യാവകാശ കമീഷനെ സമീപിച്ചിരുന്നു. തുടര്‍ന്ന് 2014 ആഗസ്റ്റ് 14ന് കമീഷന്‍ സിറ്റിങ്ങില്‍ കനാലിലേക്ക് മലിനജലം ഒഴുക്കുന്നത് തടയാന്‍ പഞ്ചായത്ത്, ആരോഗ്യം, പി.ഡബ്ള്യു.ഡി. പെരിയാര്‍വാലി, ഇറിഗേഷന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കിയിരുന്നു. പുതിയ നിര്‍മാണങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്‍െറ എന്‍.ഒ.സി വേണമെന്നും നിര്‍ദേശം നല്‍കി. ഇത് നടപ്പാക്കുന്നതില്‍ അധികൃതര്‍ അനാസ്ഥ കാണിച്ചതാണ് മഞ്ഞപ്പിത്തം പടരാനും മൂന്ന് പേരുടെ മരണത്തിനിടയാക്കിയതുമെന്ന് ചൂണ്ടിക്കാണിക്കുന്നു. കവലയില്‍ പുതുതായി ആരംഭിച്ച ഹോട്ടലില്‍നിന്നും മറ്റും ഭക്ഷണം കഴിച്ചവരിലും മലിനജലം ഉപയോഗിച്ചവരിലുമാണ് രോഗം പടര്‍ന്നതെന്ന് ആരോഗ്യസംഘം കണ്ടത്തെുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മനുഷ്യവകാശ കമീഷന്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയതിന് ബന്ധപ്പെട്ട അധികൃതരാണ് ഉത്തരവാദികളെന്നും മരണമടക്കം സംഭവിച്ചശേഷവും വേണ്ടത്ര കരുതല്‍ സ്വീകരിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പൗരസമിതി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.