കൊച്ചി: ജില്ല പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സ്കൂളുകളില്‍ നിന്നും ഇ-മാലിന്യം ശേഖരിച്ച് ക്ളീന്‍ കേരള കമ്പനിക്ക് കൈമാറുമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ് പറഞ്ഞു. ജില്ല പഞ്ചായത്ത് ഓഫിസില്‍ ജില്ല സാനിറ്റേഷന്‍ സമിതിയുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ രണ്ടാംഘട്ടമായി വിദ്യാര്‍ഥികളുടെ വീടുകളില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ട ഇ-മാലിന്യങ്ങള്‍ സ്കൂളുകള്‍ വഴി ശേഖരിക്കും. മാലിന്യ ഉല്‍പാദനം കുറക്കാന്‍ സഹായിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് യോഗം തീരുമാനിച്ചു. ഇതിനൊരു തുടക്കമായി പ്ളാസ്റ്റിക് ഒഴിവാക്കിയ പിറവം മുനിസിപ്പാലിറ്റിയില്‍ തുണിസഞ്ചി വിതരണംചെയ്യാന്‍ ജില്ല ശുചിത്വ മിഷന്‍ മുന്‍കൈ എടുക്കണമെന്ന് മുത്തലിബ് ആവശ്യപ്പെട്ടു. സമിതി അംഗങ്ങളായ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്നിഹിതരായിരുന്ന യോഗത്തില്‍ ജില്ല ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ സിജു തോമസ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ജാന്‍സി ജോര്‍ജ്, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.അബ്ദുല്‍ റഷീദ് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.