കൊച്ചി: കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ നടുവില്‍ കൊച്ചി പുതുവത്സരത്തെ വരവേറ്റു. ഫോര്‍ട്ട്കൊച്ചി, എറണാകുളം മറൈന്‍ഡ്രൈവ്, ദര്‍ബാര്‍ ഹാള്‍ മൈതാനം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പ്രധാന ആഘോഷങ്ങള്‍. ആയിരക്കണക്കിന് ആളുകള്‍ വിവിധ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. ഫോര്‍ട്ട്കൊച്ചി കടപ്പുറത്തായിരുന്നു പ്രധാന ആഘോഷം. ബിനാലെ ടീം ഒരുക്കിയ പാപ്പാഞ്ഞി കത്തിച്ച് ആഘോഷത്തിന് തുടക്കമിട്ടു. ആയിരങ്ങളാണ് ഫോര്‍ട്ട് കൊച്ചിയിലത്തെിയത്. പുതുവത്സരാഘോഷം സുരക്ഷയുടെ നടുവിലായിരുന്നതിനാല്‍ ആഘോഷങ്ങളില്‍ ആളുകളുടെ എണ്ണം കുറഞ്ഞു. ഫോര്‍ട്ട് കൊച്ചിയിലും എറണാകുളം നഗരത്തിലുമായി 1800ഓളം പൊലീസുകാരെയാണ് സുരക്ഷക്ക് ഒരുക്കിയത്. മയക്കുമരുന്ന്, മദ്യം തുടങ്ങിയ ലഹരി ഉപയോഗിച്ച് ആളുകള്‍ പ്രശ്നമുണ്ടാക്കുമെന്ന മുന്‍കരുതലിലായിരുന്നു പൊലീസ് നടപടി. മൂന്നൂറോളം പൊലീസുകാരെ നഗരത്തില്‍ മാത്രം ചുമതലപ്പെടുത്തി. മറൈന്‍ഡ്രൈവ്, ദര്‍ബാര്‍ ഹാള്‍, പനമ്പിള്ളി നഗര്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയതിനു പുറമെ, നഗരത്തിലെ പലയിടങ്ങളും പൊലീസ് നിയന്ത്രണത്തിലായിരുന്നു. മദ്യപിച്ച് പരിപാടികള്‍ക്കത്തെിയ പലരെയും തിരിച്ചയച്ചു. മറൈന്‍ഡ്രൈവില്‍ ബോട്ടുകളിലും പരിശോധന നടത്തി. പതിവിനു വിപരീതമായി ഇവിടങ്ങളിലെല്ലാം ആളുകള്‍ കുറഞ്ഞെന്ന് ആഘോഷത്തിനത്തെിയവര്‍ പറഞ്ഞു. ആഘോഷത്തിന് കുടുംബവുമായി എത്തണമെന്നും മങ്ങിയ വെളിച്ചത്തിലും ഇരുട്ടിലും ആഘോഷം പാടില്ളെന്നും കനത്ത സുരക്ഷയൊരുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയതോടെ പലരും ആഘോഷം വീട്ടിലൊതുക്കി. രാത്രി പത്തിനുശേഷം ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിച്ചില്ല. നഗരത്തിലെ നിരവധി ഹോട്ടലുകളില്‍ പുതുവത്സര പാര്‍ട്ടികള്‍ സംഘടിപ്പിച്ചു. പശ്ചിമകൊച്ചിയിലേക്കുള്ള പ്രവേശന കവാടത്തില്‍ ഉച്ചക്കുശേഷം പൊലീസ് പരിശോധന തുടങ്ങിയിരുന്നു. മദ്യപിച്ചത്തെിയവരെ പൊലീസ് തിരിച്ചയച്ചു. പലയിടത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹനങ്ങള്‍ നിയന്ത്രിച്ചു. കടപ്പുറത്ത് അപകടമുണ്ടായാല്‍ സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനായി മൂന്ന് നിരീക്ഷണ ടവറുകളും സ്ഥാപിച്ചു. കടപ്പുറത്ത് പാപ്പാഞ്ഞി കത്തിക്കുന്ന ഭാഗങ്ങളില്‍ കയറുകെട്ടിയാണ് ആളുകളെ നിയന്ത്രിച്ചത്. പുതുവത്സരാഘോഷത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത് വിനോദ സഞ്ചാരമേഖലക്ക് തിരിച്ചടിയായെന്ന് ഹോട്ടല്‍ വ്യവസായികള്‍ പറയുമ്പോള്‍ പ്രശ്നങ്ങളില്ലാതെ ആഘോഷം അവസാനിപ്പിച്ചതിന്‍െറ ആശ്വാസത്തിലാണ് പൊലീസ്. വിദേശരാജ്യങ്ങള്‍ കൊച്ചിയടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിനോദസഞ്ചാരത്തിന് പോകരുതെന്ന് പൗരന്മാരോട് പറഞ്ഞ സാഹചര്യത്തിലായിരുന്നു പുതുവത്സരാഘോഷം. കുടുംബസമേതം ആഘോഷിക്കാന്‍ അവസരമൊരുക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ വ്യാപകമായി മയക്കുമരുന്നുപയോഗിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. നോട്ടുനിരോധനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖലക്ക് പ്രതീക്ഷയായിരുന്നു പുതുവത്സരവും കൊച്ചി കാര്‍ണിവലും. എന്നാല്‍ പൊലീസ് അനാവശ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പ്രതീക്ഷകള്‍ അസ്ഥാനത്തായെന്നും മേഖലക്ക് തിരിച്ചടിയായെന്നും ഹോട്ടലുടമകള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.