തൃപ്പൂണിത്തുറ: ഭക്ഷ്യഭദ്രത നിയമം നടപ്പാക്കുന്നതിന്‍െറ ഭാഗമായി തയാറാക്കിയ റേഷന്‍ മുന്‍ഗണന പട്ടികയില്‍നിന്ന് എല്ലാ സര്‍വിസ് പെന്‍ഷന്‍കാരെയും രണ്ടുരൂപ അരി കിട്ടാന്‍ അര്‍ഹതയുള്ള സീല്‍ ചെയ്ത റേഷന്‍ കാര്‍ഡ് ഉള്ളവരെയും ഒഴിവാക്കി. പട്ടികയുടെ പ്രാഥമിക പരിശോധനയിലടക്കം അര്‍ഹരാണെന്ന് കണ്ടത്തെിയ പെന്‍ഷന്‍കാരെയും രണ്ടുരൂപ അരി പദ്ധതിക്കാരെയും ഒഴിവാക്കി ഉദ്യോഗസ്ഥരുടെ താല്‍പര്യപ്രകാരം പകരം ആളുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും പരാതിയുണ്ട്. റേഷന്‍ വേണ്ടെന്നുപറഞ്ഞ് സ്വയം ഒഴിവായവരില്‍പെട്ട കുറെപേര്‍ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെടാത്തത്. സര്‍വിസ് പെന്‍ഷന്‍കാരില്‍ ഏറ്റവും കുറഞ്ഞ തുക 8500 രൂപ വാങ്ങുന്നവരും കൂടിയത് പ്രതിമാസം അരലക്ഷം രൂപ കൈപ്പറ്റുന്നവരും ഉണ്ടെന്നിരിക്കെ കുറഞ്ഞ പെന്‍ഷന്‍ വാങ്ങുന്നവരെയെങ്കിലും മുന്‍ഗണന പട്ടികയില്‍ നിര്‍ത്താതെ ഒഴിവാക്കിയത് വ്യാപക പ്രതിഷേധത്തിന് കാരണമായി. പെന്‍ഷന്‍കാരുടെ വരുമാനത്തിന് കൃത്യമായ കണക്കുണ്ട്. എന്നാല്‍, കണക്കില്‍പെടാതെ വരുമാനമുള്ള ഒട്ടേറെ കുടുംബങ്ങള്‍ റേഷന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് പ്രധാന വൈരുധ്യമാകുന്നത്. ഏറ്റവും ഒടുവില്‍ തയാറാക്കി പഞ്ചായത്ത് ഗ്രാമസഭയുടെ അംഗീകാരത്തിനയച്ച റേഷന്‍ മുന്‍ഗണന പട്ടിക ഒരിടത്തും ഗ്രാമസഭകള്‍ അംഗീകരിക്കാത്ത അവസ്ഥയാണ്. ഉദ്യോഗസ്ഥതലത്തില്‍ പലവട്ടം അട്ടിമറിക്കപ്പെട്ട മുന്‍ഗണന പട്ടിക ഗ്രാമസഭകളില്‍ വായിക്കുന്നത് സംഘര്‍ഷങ്ങള്‍ക്കുവരെ കാരണമായേക്കുമെന്നതിനാല്‍ റേഷന്‍കടകളുടെ അടിസ്ഥാനത്തിലല്ലാതെയാണ് പട്ടിക പഞ്ചായത്തിന് നല്‍കിയത്. വാര്‍ഡ് തലത്തിലും ഇത് പരിഗണിക്കപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.