രാജവെമ്പാലകള്‍ കാടിറങ്ങുന്നു; ജനവാസകേന്ദ്രങ്ങള്‍ ഭീതിയില്‍

കോതമംഗലം: വേനല്‍ കനത്തതോടെ ജില്ലയുടെ കിഴക്കന്‍ മേഖലകളിലെ കാടുകളില്‍നിന്ന് രാജവെമ്പാലകള്‍ കാടിറങ്ങുന്നു. കുട്ടമ്പുഴ, കവളങ്ങാട് പഞ്ചായത്തുകളിലായി രണ്ടാഴ്ചക്കിടെ 20ല്‍പരം രാജവെമ്പാലകളെയാണ് വനംവകുപ്പ് പിടികൂടിയത്. വടാട്ടുപാറ, കാഞ്ഞിരംവേലി, പിണവൂര്‍കുടി, കുട്ടമ്പുഴ മേഖലകളിലെ ജനവാസ മേഖലകളിലാണ് പാമ്പുകള്‍ എത്തിയത്. വേനല്‍ കടുത്തതോടെ കൂടുതല്‍ പാമ്പുകള്‍ വെള്ളം തേടി ജനവാസമേഖലകളില്‍ എത്തുമെന്നാണ് പാമ്പുപിടിത്ത വിദഗ്ധര്‍ പറയുന്നത്. വടാട്ടുപാറയില്‍നിന്ന് ശനിയാഴ്ച രാത്രിയാണ് രാജവെമ്പാലയെ പിടികൂടിയത്. വടാട്ടുപാറ നെല്ലിക്കല്‍ വര്‍ഗീസിന്‍െറ വീടിനു സമീപമുള്ള ഒൗട്ട് ഹൗസിലാണ് ശനിയാഴ്ച പന്ത്രണ്ടര അടി നീളമുള്ള രാജവെമ്പാല കയറിപ്പറ്റിയത്. വീട്ടുകാര്‍ തുണി അലക്കി ഉണക്കുന്നതിന് ഉപയോഗിക്കുന്ന ഭാഗത്ത് കയറി ഒളിച്ച പാമ്പിനെ സ്ത്രീകളാണ് ശനിയാഴ്ച വൈകീട്ടോടെ കണ്ടത്. തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ അറിയിച്ചെങ്കിലും പാമ്പുപിടിത്തക്കാര്‍ സ്ഥലത്തില്ലാത്തതിനാല്‍ കോടനാട് സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഫോഴ്സിന് വനപാലകര്‍ വിവരം നല്‍കി. രാത്രിയോടെ വട്ടുപാറയിലത്തെിയ കോടനാട് പ്രൊട്ടക്ഷന്‍ ഫോഴ്സിലെ ജെ.ബി. സാബു രാജവെമ്പാലയെ പിടികൂടി തട്ടേക്കാട് പക്ഷി സങ്കേതത്തിലത്തെിച്ചു. പിടികൂടുന്ന പാമ്പുകളെ വീണ്ടും കാട്ടില്‍ വിടുന്നതിനെതിരെ പ്രതിഷേധമുണ്ട്. പാമ്പുകളെ പ്രൊട്ടക്ഷന്‍ സെന്‍ററുകളില്‍ അനുകൂല കാലാവസ്ഥയില്‍ സൂക്ഷിച്ചശേഷം മഴക്കാലങ്ങളില്‍ വനത്തില്‍ തിരിച്ചുവിടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.