ശിവരാത്രി: ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക്

തൃപ്പൂണിത്തുറ: ശിവരാത്രിയോടനുബന്ധിച്ച് നാടെങ്ങുമുള്ള ശിവക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്ക്. ഉദയംപേരൂര്‍ ഏകാദശി പെരുംതൃക്കോവില്‍ ക്ഷേത്രത്തില്‍ പുരാണ പാരായണം, ശിവരാത്രി പൂജ, കൂട്ടനാമജപം എന്നിവ നടത്തി. തൃപ്പൂണിത്തുറ കുളങ്ങര ശിവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം ചെറിയവിളക്ക്, പഞ്ചാരിമേളത്തോടെ രാത്രി വിളക്കിനെഴുന്നള്ളിപ്പ്, തായമ്പക, പുല്ലാങ്കുഴല്‍ കച്ചേരി എന്നിവ നടന്നു. ചോറ്റാനിക്കര കുഴിയേറ്റ് മഹാദേവ ക്ഷേത്രത്തില്‍ രാവിലെ ശിവേലി, അന്നദാനം, കുറത്തിയാട്ടം, തിരുവാതിരക്കളി, തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, ചാക്യാര്‍കൂത്ത്, പിതൃപൂജ എന്നിവയുണ്ടായിരുന്നു. കണയന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പ്, പുരാണപാരായണം, കാഴ്ചശീവേലി, കുരീക്കാട് ശിവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം, പുരാണപാരായണം, അന്നദാനം എന്നിവയും ഉണ്ടായി. കൊച്ചി: കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് രാവിലെ മഹാഗണപതി ഹോമത്തിനൊപ്പം രുദ്രാഭിഷേകങ്ങള്‍, 108 ലിറ്റര്‍ പാലഭിഷേകം, 1001 കുടം ധാര എന്നിവ നടത്തി. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ പ്രശാന്ത് നാരായണന്‍ നമ്പൂതിരി, പ്രസാദ് നാരായണന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ മോഹനന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.