ഗാര്‍ഹിക പീഡനം: മൂന്നുപേര്‍ പിടിയില്‍

കൂത്താട്ടുകുളം: ഗാര്‍ഹിക പീഡനക്കേസില്‍ മണ്ണത്തൂരില്‍ മൂന്നുപേര്‍ പിടിയിലായി. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് പീഡിപ്പിക്കുന്നതായി യുവതി നല്‍കിയ പരാതിയത്തെുടര്‍ന്നാണ് പൊലീസ് നടപടി. യുവതിയുടെ ഭര്‍ത്താവ് മണ്ണത്തൂര്‍ പുന്നക്കൊമ്പില്‍ അജിത് (28), അജിതിന്‍െറ മാതാപിതാക്കളായ ശശിധരന്‍ (67), ഭാര്യ വിമല (64) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞമാസം അജിത് യുവതിയെയും കുഞ്ഞിനെയും ക്രൂരമായി മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും ചികിത്സതേടി. സംഭവത്തില്‍ പൊലീസ് കേസുമെടുത്തു. തുടര്‍ന്ന് ഒന്നാം പ്രതി അജിത് ഒളിവില്‍ പോവുകയായിരുന്നു. കഴിഞ്ഞദിവസം മൂവരും പൊലീസ് മുമ്പാകെ കീഴടങ്ങി. പ്രതികളെ ജാമ്യത്തില്‍ വിട്ടു. കോടതി സംരക്ഷണയിലാണ് യുവതി. മൂന്നുവര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.