വിവാദ തീരുമാനവുമായി മൂവാറ്റുപുഴ നഗരസഭ

മൂവാറ്റുപുഴ: രൂക്ഷമായ ജലക്ഷാമത്തിനിടെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നതിനിടെ പൊതുകിണര്‍ നികത്താനുള്ള മൂവാറ്റുപുഴ നഗരസഭയുടെ നീക്കം വിവാദമായി. രണ്ടാം വാര്‍ഡിലെ ലൊറേറ്റൊ ആശ്രമത്തിന് സമീപം റോഡരികിലുള്ള കിണറാണ് വാര്‍ഡ്സഭ തീരുമാനമെന്ന പേരില്‍ മൂടാനൊരുങ്ങുന്നത്. ശൂചീകരിച്ചാല്‍ അനേകര്‍ക്ക് പ്രയോജനപ്പെടുന്ന കിണര്‍ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. കിണര്‍ മൂടാനുള്ള ശ്രമം തടയുമെന്നറിയിച്ച് മുന്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ രംഗത്തത്തെി. 1950കളില്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍.ഇ.എസ് ബ്ളോക്ക് വഴി നിര്‍മിച്ചതാണ് കിണര്‍. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് സ്വകാര്യ വ്യക്തി നല്‍കിയ ഭൂമിയില്‍ കിണര്‍ പൂര്‍ത്തിയാക്കിയത്. നഗരപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അടിമുതല്‍ കരിങ്കല്ല് കെട്ടി ചുറ്റുമതിലോടെ നിര്‍മിച്ച കിണര്‍ അടുത്തകാലം വരെ ജനങ്ങള്‍ ഉപയോഗിച്ചിരുന്നു. കടുത്ത വേനലിലും നിറയെ വെള്ളമുണ്ടായിരുന്ന കിണര്‍ അടുത്ത കാലത്ത് ആരോ മാലിന്യം തള്ളിയതിനത്തെുടര്‍ന്നാണ് ഉപയോഗിക്കാതെയായത്. മലിനമായെന്ന വാദമുയര്‍ത്തിയാണ് പൊതുകിണര്‍ മൂടാന്‍ വാര്‍ഡ് സഭ തീരുമാനിച്ചത്. വാര്‍ഡ് കൗണ്‍സിലറും തീരുമാനത്തെ പിന്തുണച്ചതോടെയാണ് നഗരസഭ കിണര്‍ മൂടാനുള്ള നടപടിയുമായി രംഗത്തത്തെിയത്. അതേസമയം, കിണര്‍ മൂടാനുള്ള ആസൂത്രിത നീക്കമായിരുന്നു മാലിന്യം തള്ളലെന്നാണ് ആക്ഷേപം. കിണര്‍ ശുചീകരിച്ച് മോട്ടോര്‍ സ്ഥാപിച്ചാല്‍ സമീപത്തെ കോളനികളിലടക്കമുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ ശുദ്ധജലം നല്‍കാനാകുമെന്ന് മുന്‍ കൗണ്‍സിലര്‍ കെ. യൂസുഫ് പറഞ്ഞു. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ലഭ്യമായ ജലം ഉപയോഗപ്പെടുത്തേണ്ടതിന് പകരം ജലസമൃദ്ധമായ കിണര്‍ മൂടാനുള്ള നീക്കം അനുവദിക്കാനാവില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നഗരസഭ ചെയര്‍പേഴ്സണ് കത്ത് നല്‍കിയിട്ടുണ്ടെന്നും, കിണര്‍ മൂടാനുള്ള നീക്കം തടയുമെന്നും അദ്ദേഹം പറഞ്ഞു. കൊടുംവേനലില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ കിണര്‍ സംരക്ഷിക്കാനും ഉപയോഗപ്പെടുത്താനുമാണ് നഗരസഭ നടപടി സ്വീകരിക്കേണ്ടതെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപ്പിള്‍ ആവശ്യപ്പെട്ടു. നഗര, ഗ്രാമപ്രദേശങ്ങളില്‍ നിരവധി പൊതുകിണറുകള്‍ കൈയേറ്റത്തിന് വിധേയമായി നാശത്തിന്‍െറ വക്കിലാണ്. ഇതില്‍ പലതും മൂടി കൊണ്ടിരിക്കുകയാണെന്നും ഗ്രീന്‍ പീപ്പിള്‍ പ്രസിഡന്‍റ് അസീസ് കുന്നപ്പിള്ളി ചൂണ്ടിക്കാട്ടി. കിണര്‍ മൂടാനുള്ള നീക്കം അനുവദിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ നീക്കത്തിനെതിരെ നിരവധി സംഘടനകള്‍ രംഗത്തത്തെിയിട്ടുണ്ട്. മാലിന്യം തള്ളിയവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.