കൊച്ചി: നാല് കോടി മുടക്കി 29 ലക്ഷം രൂപ വരുമാനം നേടി ജി.സി.ഡി.എ പദ്ധതി. രാജേന്ദ്ര മൈതാനത്ത് മള്‍ട്ടി മീഡിയ ലേസര്‍ ഷോ നടത്തിയാണ് വന്‍ വരുമാന നഷ്ടമുണ്ടായതെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ വ്യക്തമാക്കി. മഴവില്ലഴക് എന്ന പേരില്‍ ആരംഭിച്ച മള്‍ട്ടി മീഡിയ ലേസര്‍ഷോക്ക് അതോറിറ്റി നടത്തിയ ഫീസിബിലിറ്റി റിപ്പോര്‍ട്ട് രണ്ട് വര്‍ഷം കൊണ്ട് 3.6 കോടി രൂപ സാമ്പത്തിക നേട്ടം ആര്‍ജിക്കുമെന്നാണ്. വായ്പയെടുത്ത് തുടങ്ങണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, സ്വന്തം ചെലവിലാണ് ജി.സി.ഡി.എ പദ്ധതി ആരംഭിച്ചത്. അതോറിറ്റിയുടെ സ്ഥിര നിക്ഷേപ ഫണ്ടില്‍നിന്നും പിന്‍വലിച്ച തുക ഉപയോഗിച്ച് തുടങ്ങിയ പദ്ധതി യാഥാര്‍ഥ്യങ്ങളുമായി നിരക്കുന്നതല്ളെന്ന് പരാതി ഉയര്‍ന്നതോടെ വിജിലന്‍സിന്‍െറ അന്വേഷണ പരിധിയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതി നടപ്പാക്കാന്‍ സാങ്കേതിക ആവശ്യങ്ങള്‍ക്ക് 3.78 കോടിയും പ്രവര്‍ത്തനങ്ങള്‍ക്കായി 3.47 കോടിയും ചെലവായി. മാസന്തോറും 50,000 രൂപയോളം നടത്തിപ്പിനായി ചെലവാകുന്നു. നാലു കോടി രൂപ ചെലവില്‍ നിര്‍മിച്ച രാമേശ്വരം കേജ് ഫാമിന്‍െറ വിളവിന് ശേഷം ലാഭത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രമെ തുടരാനുള്ള തീരുമാനം എടുക്കാനാകൂ. ഈ പദ്ധതിയെക്കുറിച്ചും വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. പരിധിയില്‍ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരുമാനത്തിന്‍െറ രണ്ട് ശതമാനം നല്‍കാന്‍ ബാധ്യസ്ഥരാണ്. 2015 ലെ പുതുക്കിയ നിയമപ്രകാരം വാര്‍ഷിക വരുമാനത്തിന്‍െറ അരശതമാനമാക്കിയിരുന്നു. എന്നാല്‍, ഇത് കൃത്യമായി ലഭിച്ചിട്ടില്ല. രണ്ട് കണക്കിലുമായി ഈ വിഭാഗത്തില്‍ ജി.സി.ഡി.എക്ക് കിട്ടാനുള്ളത് 40 കോടിയോളം രൂപയാണ്. അതോറിറ്റിയുടെ ഭൂമി വിവിധ കാലയളവില്‍ ഏറ്റെടുത്തവ, ഉപയോഗശേഷം മിച്ച വന്ന ഭൂമി, കൈയേറ്റ ഭൂമി, പരസ്പര കൈമാറ്റത്തിലൂടെ ലഭിച്ചവ, പകരം നല്‍കിയവ എന്നിവ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ധവള പത്രത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.