ശബരി പാത: ജോയന്‍റ് വെഞ്ച്വര്‍ കമ്പനി തുടങ്ങിയിട്ട് ഒരുവര്‍ഷം

കോതമംഗലം: ശബരി പാത നിര്‍മാണം വേഗത്തിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കമ്പനി ആക്ട് പ്രകാരം ജോയന്‍റ് വെഞ്ച്വര്‍ കമ്പനി രൂപവത്കരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഈ കാലയളവിനുള്ളില്‍ കമ്പനി ഡയറക്ടര്‍മാരെ മാത്രമാണ് നിയമിച്ചത്. സ്ഥലം ഏറ്റെടുക്കല്‍ നടപടി മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ കമ്പനിക്ക് കീഴില്‍ അനുബന്ധ കമ്പനിയായി സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി) രൂപവത്കരിക്കണം. ഇതിലേക്ക് സ്പെഷല്‍ ഓഫിസറെയും മറ്റും വെക്കേണ്ടതുണ്ട്. കമ്പനി ചട്ടപ്രകാരം എട്ടോളം റെയില്‍വേ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കാനുള്ളത്. ഇതിനായി തയാറാക്കിയ മുന്‍ഗണന പട്ടികയില്‍ ശബരി പാതക്കാണ് ഒന്നാം സ്ഥാനം. പണമില്ളെന്ന കാരണം നിരത്തി സ്ഥലമേറ്റെടുക്കല്‍ അഞ്ചുവര്‍ഷമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ കേന്ദ്രബജറ്റില്‍ 213 കോടി ശബരി പാതക്ക് നീക്കിവെച്ചിട്ടും അനുബന്ധ നടപടി ആരംഭിച്ചില്ല. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രണ്ട് ദശാബ്ദക്കാലമായി ചെറുകിട-നാമമാത്ര ഭൂവുടമകള്‍ സ്ഥലം കൈമാറ്റം ചെയ്യാനോ പണയപ്പെടുത്തുന്നതിനോ കഴിയാതെ ബുദ്ധിമുട്ടുകയാണ്. അധികാരികള്‍ പ്രസ്താവന കൊണ്ട് പുകമറസൃഷ്ടിച്ച് ഭൂവുടമകളെ കബളിപ്പിക്കുകയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗോപലന്‍ വെണ്ടുവഴി ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.