ഗുണ്ട ആക്രമണം: മൂന്നു പേര്‍ പിടിയില്‍

അങ്കമാലി: ഗുണ്ടപ്പകയുടെ ഭാഗമായി യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൂര്‍ പിരാരൂര്‍ ചേരാമ്പിള്ളി ശരത് (23), അങ്കമാലി വേങ്ങൂര്‍ സ്വദേശികളായ അംബേദ്കര്‍ കോളനിയില്‍ ചേരാമ്പിള്ളി അമല്‍ (23), തെക്കുംതല വീട്ടില്‍ സനു സെബാസ്റ്റ്യന്‍ (23) എന്നിവരെയാണ് അങ്കമാലി സി.ഐ എസ്. മുഹമ്മദ് റിയാസിന്‍െറ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കവരപ്പറമ്പ് ചെങ്കായിപ്പാടത്ത് ഈമാസം എട്ടിന് രാത്രി നായത്തോട് തേക്കാനത്ത് വീട്ടില്‍ എല്‍ദോയെയാണ് (22) സംഘം ആക്രമിച്ചത്. ഉത്സവാഘോഷത്തിനിടെ സംഘങ്ങള്‍ തമ്മിലുണ്ടായ വഴക്കിനത്തെുടര്‍ന്ന് എല്‍ദോ കോളനിയിലത്തെി വെല്ലുവിളി നടത്തി മടങ്ങിയതിന് തൊട്ടുപിറകെയാണ് മറുസംഘം ആക്രമണം നടത്തിയത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതികളെ ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് പൊലീസ് പിടികൂടിയത്. നെടുമ്പാശ്ശേരി പ്രിന്‍സിപ്പല്‍ എസ്.ഐ ജി.എസ്. ഹരി, എസ്.ഐ ജോണ്‍സണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബിനോജ്, സിവില്‍ ഓഫിസര്‍മാരായ ബിനു, സുധീഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.