പള്ളിക്കര: കടമ്പ്രയാറിന്‍െറ പ്രധാന കൈവഴികളില്‍ ഒന്നായ കാണിനാട്-പനമ്പേലിതോട് ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യം ശക്തമാകുന്നു. തോട് പുല്ലും കാടും ചളിയും നിറഞ്ഞ് നീരൊഴുക്ക് നിലച്ചനിലയിലാണ്. ഇതിനുപുറമെ തോടിന്‍െറ ഇരുകരയിലും കൈയേറ്റവും വ്യാപകമാണ്. നേരത്തേ വലിയ വഞ്ചികള്‍ പോയിരുന്ന തോട്ടില്‍ കൈയേറ്റംമൂലം മനുഷ്യനുപോലും ഇറങ്ങിനടക്കാന്‍ വീതിയില്ലാത്ത അവസ്ഥയായി. കൂടാതെ, സ്വകാര്യസ്ഥാപനത്തില്‍ നിന്നും വീടുകളില്‍നിന്നും കക്കൂസ് മാലിന്യമുള്‍പ്പെടെ തോട്ടില്‍ തള്ളുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. നേരത്തേ വേനല്‍ ശക്തമാകുന്നതോടെ നാട്ടുകാര്‍ കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും വെള്ളം ഉപയോഗിച്ചിരുന്നത് ഈ തോട്ടില്‍നിന്നായിരുന്നു. ഇപ്പോള്‍ തോട്ടിലെ വെള്ളം ശരീരത്തില്‍ തട്ടിയാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറഞ്ഞു. തോടിനോട് ചേര്‍ന്ന് നില്‍ക്കുന്ന കുടിവെള്ളപദ്ധതിയും ശോച്യാവസ്ഥയിലാണ്. വിസ്തൃത പാടശേഖരത്തിന്‍െറ നടുവിലൂടെ ഒഴുകുന്ന തോട് നേരത്തേ മൂന്നുപൂ കൃഷി ഇറക്കുമ്പോള്‍ കര്‍ഷകര്‍തന്നെ നന്നാക്കുമായിരുന്നു. ഇന്ന് കൃഷി ഇറക്കാതെവരുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തോടുകള്‍ നന്നാക്കാന്‍ മുന്‍കൈയെടുക്കാതിരിക്കുകയും ചെയ്തതോടെ തോട് ശോച്യാവസ്ഥയിലായി. പെരിയാര്‍വാലി കനാലുകള്‍ വഴി വരുന്ന വെള്ളം ഈ തോട്ടിലൂടെ ഒഴുകി കടമ്പ്രയാറ്റിലത്തെുകയാണ്. തോട് ശോച്യാവസ്ഥയിലായതോടെ വെള്ളം വരവും കുറഞ്ഞ അവസ്ഥയായി. ഇത്തവണ മഴകുറഞ്ഞതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍വരെ ഫെബ്രുവരി തുടങ്ങിയതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. തോടിന്‍െറ ശോച്യാവസ്ഥ പരിഹരിച്ചാല്‍ ഒരുപരിധിവരെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നും നാട്ടുകാര്‍ പറയുന്നു. തോടിന്‍െറ ഇരുവശത്തെയും കൈയേറ്റം ഒഴിപ്പിച്ച് വശങ്ങള്‍ കരിങ്കല്ല് കെട്ടി സംരക്ഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.