കൊച്ചി: മത്സ്യസംഭരണ വിതരണ രംഗത്ത് അനാരോഗ്യകരമായ പ്രവണതകള്‍ വര്‍ധിക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നടപ്പാക്കിവരുന്ന ‘ഓപറേഷന്‍ സാഗര്‍ റാണി’യുടെ ഭാഗമായി ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍, ഫിഷറീസ് ഇന്‍സ്പെക്ടര്‍മാര്‍, മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായി പരിശോധന നടത്തി. ആലുവ, പറവൂര്‍, കാലടി, മൂവാറ്റുപുഴ, വരാപ്പുഴ, ചമ്പക്കര, എറണാകുളം മാര്‍ക്കറ്റുകളിലും തോപ്പുംപടി, മുനമ്പം ഹാര്‍ബറുകളിലും പരിശോധന നടത്തി തൊഴിലാളികള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. പരിശോധനകള്‍ക്ക് എറണാകുളം അസി. കമീഷണര്‍ ഓഫ് ഫുഡ് സേഫ്ടി (ഇന്‍റലിജന്‍സ്) റെജി സി. ജോര്‍ജ്, ഫുഡ് സേഫ്ടി ഓഫിസര്‍മാരായ പി.ബി. ദിലീപ്, ജോസ് ലോറന്‍സ്, സക്കീര്‍ ഹുസൈന്‍, ഫിഷറീസ് സബ് ഇന്‍സ്പെക്ടര്‍മാരായ ദേവീചന്ദ്രന്‍, ലീന എന്നിവര്‍ നേതൃത്വം നല്‍കി. പരിശോധനയുടെ അടിസ്ഥാനത്തില്‍ ഈ മേഖലയിലുള്ളവര്‍ക്ക് ബോധവത്കരണ ക്ളാസുകള്‍ നടത്താന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മുനമ്പം ഹാര്‍ബറിലും ചൊവ്വാഴ്ച തോപ്പുംപടിയിലും ചമ്പക്കര മാര്‍ക്കറ്റിലും ബോധവത്കരണ ക്ളാസുകള്‍ നടത്തും. മത്സ്യം ശരിയായ രീതിയില്‍ സംഭരിക്കുന്നതിനെക്കുറിച്ചും രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പന നടത്തുന്നതുകൊണ്ടുള്ള ദൂഷ്യഫലങ്ങളെക്കുറിച്ചുമായിരിക്കും ക്ളാസ്. ഈ മേഖലയില്‍ ഉള്ളവര്‍ ക്ളാസുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫുഡ് സേഫ്ടി കമീഷണര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.