കാക്കനാട്: കിണറുകളില്‍നിന്ന് വെള്ളം ശേഖരിച്ച് വില്‍പന നടത്തുന്നത് തദ്ദേശ ഭരണസ്ഥാപനങ്ങള്‍ നിരോധിച്ചതില്‍ പ്രതിഷേധിച്ച് കുടിവെള്ള ടാങ്കര്‍ ഉടമകള്‍ സര്‍വിസ് നിര്‍ത്തിവെച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വെള്ളം ശേഖരിക്കുന്നത് നിര്‍ത്തിവെക്കാന്‍ ടാങ്കര്‍ ഉടമകളുടെ സംഘടനയായ ഡ്രിങ്കിങ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ തീരുമാനിച്ചത്. കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും കുടിവെള്ള സര്‍വിസ് നടത്തിയിരുന്ന നാനൂറില്‍പരം ടാങ്കറുകളാണ് വെള്ളിയാഴ്ച മുതല്‍ സര്‍വിസ് നിര്‍ത്തുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ കുടിവെള്ളം വിതരണം ചെയ്യുന്ന തങ്ങള്‍ മോഷ്ടിച്ചാണ് വെള്ളം വിതരണം ചെയ്യുന്നതെന്ന പ്രചാരണമാണ് സര്‍വിസ് നിര്‍ത്തിവെക്കാന്‍ ടാങ്കര്‍ ഉടമകളെ പ്രേരിപ്പിച്ചത്. പെരിയാറ്റില്‍നിന്നുപോലും വെള്ളം ശേഖരിക്കാന്‍ തദ്ദേശ ഭരണാധികാരികള്‍ അനുവദിക്കുന്നില്ളെന്നും അവര്‍ ആരോപിച്ചു. ആലുവ മുനിസിപ്പല്‍ പ്രദേശത്തുനിന്ന് വെള്ളം ശേഖരിക്കുന്നതിനെതിരെ സെക്രട്ടറി കഴിഞ്ഞദിവസം സ്റ്റോപ് മെമ്മോ നല്‍കിയതിന് പിന്നാലെ ചൂര്‍ണിക്കര പഞ്ചായത്തും കുടിവെള്ളം ശേഖരിക്കുന്നതിനെതിരെ നടപടി സ്വീകരിച്ചതാണ് ടാങ്കര്‍ ഉടമകളെ കുടിവെള്ള വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരാക്കിയത്. കൊച്ചി നഗരത്തിലും സമീപ തദ്ദേശ ഭരണപരിധിയിലെ 48 മുതല്‍ 50വരെ കിണറുകളില്‍നിന്ന് വെള്ളം ശേഖരിക്കാന്‍ ജില്ലഭരണകൂടം അനുമതി നല്‍കിയിട്ടുണ്ടെന്നാണ് അസോസിയേഷന്‍ നേതാക്കള്‍ പറയുന്നത്. ഇതില്‍നിന്നുപോലും വെള്ളം ശേഖരിക്കുന്നത് തദ്ദേശ ഭരണസ്ഥാപനങ്ങള്‍ മുടക്കിയിരിക്കുകയാണെന്നും അസോസിയേഷന്‍ ആരോപിച്ചു. 15 ദിവസമായി കിണറുകളില്‍നിന്ന് ആവശ്യത്തിന് വെള്ളം കിട്ടുന്നില്ല. ഉള്ള വെള്ളംപോലും ശേഖരിക്കുന്നത് വിലക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് കുടിവെള്ള വിതരണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.