ഗായികയെ അസഭ്യം പറഞ്ഞ കേസില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കൊച്ചി: ഗായിക രശ്മി സതീഷിനെ അസഭ്യം പറഞ്ഞ കേസില്‍ ഓട്ടോ ഡ്രൈവര്‍ പിടിയിലായി. ചിറ്റൂര്‍ ഇടയക്കുന്നം വേവനാട്ടുപറമ്പില്‍ വി.കെ. അനുവാണ് (44) പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വാഹന നിയമപ്രകാരം ഇയാളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ടെന്ന് നോര്‍ത്ത് എസ്.ഐ വിപിന്‍ദാസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ടാണ് എസ്.ആര്‍.എം റോഡിലെ വസതിയിലേക്ക് പോകുന്നതിന് എം.ജി റോഡില്‍നിന്ന് രശ്മി സതീഷ് ഓട്ടോ വിളിച്ചത്. വീട്ടിലത്തെിയശേഷം മീറ്ററില്‍ കണ്ട തുക നല്‍കിയപ്പോള്‍ ഡ്രൈവര്‍ ഇരട്ടി ചാര്‍ജ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, രശ്മി സമ്മതിക്കാതിരുന്നതിനത്തെുടര്‍ന്ന് ഡ്രൈവര്‍ രശ്മി സതീഷിനോട് മോശമായി പെരുമാറുകയായിരുന്നു. അസഭ്യം പറഞ്ഞ് ഓട്ടോയില്‍ തടഞ്ഞുവെച്ചു. ഇരട്ടി തുക ലഭിക്കില്ളെന്നായപ്പോള്‍ മീറ്റര്‍ തുകയായ 32 രൂപ നല്‍കാന്‍ പറഞ്ഞു. 40 രൂപ നല്‍കി ഒഴിവാകാന്‍ ശ്രമിച്ചപ്പോള്‍ ചില്ലറയില്ളെന്നും കൃത്യം തുക നല്‍കാനും പറഞ്ഞ് വീണ്ടും ബഹളമുണ്ടാക്കി. ചില്ലറയില്ലാതിരുന്നതിനാല്‍ 35 രൂപ നല്‍കിയപ്പോള്‍ ഇയാള്‍ അത് വാങ്ങാന്‍ കൂട്ടാക്കാതെ അസഭ്യവര്‍ഷം തുടരുകയായിരുന്നു. ഓട്ടോയില്‍നിന്ന് പുറത്തിറങ്ങിയ രശ്മി വീട്ടിലേക്ക് കയറിയപ്പോള്‍ പിറകെ വന്ന് വീണ്ടും ചീത്ത പറയുകയായിരുന്നു. തുടര്‍ന്നാണ് രശ്മി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, അര്‍ഹമായ ശിക്ഷ പ്രതിക്ക് ലഭിച്ചില്ളെന്ന് രശ്മി സതീഷ് പ്രതികരിച്ചു. ജാമ്യം ലഭിക്കുന്ന കേസുകളായിരുന്നില്ല പ്രതിക്കെതിരെ ചുമത്തേണ്ടത്. ഇത്രയധികം മോശമായി പെരുമാറിയ വ്യക്തിക്ക് ലഭിക്കേണ്ട ശിക്ഷയല്ല അയാള്‍ക്ക് ലഭിച്ചത്. നാളെ മുതല്‍ പ്രതിക്ക് വീണ്ടും ഇത്തരത്തില്‍ സൈ്വരവിഹാരം നടത്താനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നതെന്നും രശ്മി സതീഷ് കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.