കൊച്ചി: സ്വന്തം ബസുകള്‍ മാത്രം ഓടുന്ന റൂട്ടില്‍ രാത്രി ബസ് നിര്‍ത്തലാക്കി കെ.എസ്.ആര്‍.ടി.സിയുടെ ഇരുട്ടടി. മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് ഓപറേറ്റ് ചെയ്തിരുന്ന എറണാകുളം-മൂവാറ്റുപുഴ റൂട്ടിലെ അവസാന ബസ് നിര്‍ത്തലാക്കിയാണ് അധികൃതര്‍ ജനത്തെ വലച്ചത്. രാത്രി 11.35ന് എറണാകുളത്തുനിന്ന് മൂവാറ്റുപുഴക്കുണ്ടായിരുന്ന ലോഫ്ളോര്‍ (ജനുറം) ബസാണ് നിര്‍ത്തലാക്കിയത്. പതിനായിരത്തില്‍ താഴെ കലക്ഷനുള്ള സര്‍വിസുകള്‍ നിര്‍ത്തലാക്കണമെന്ന നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണിതെന്നാണ് കെ.എസ്.ആര്‍.ടി.സി-കെ.യു.ആര്‍.ടി.സി അധികൃതരുടെ വിശദീകരണം. അതേസമയം, ഫോര്‍ട്ട്കൊച്ചിക്ക് ഓടിയിരുന്ന ബസ് കൃത്യമായി ഓപറേറ്റ് ചെയ്യാതെ അവസാന ട്രിപ് എറണാകുളത്ത് വന്നുപോകുന്ന രീതിയില്‍ ക്രമീകരിച്ചതാണ് സര്‍വിസ് ലാഭത്തിലാകാതിരിക്കാന്‍ കാരണമെന്ന് ആരോപണമുണ്ട്. എറണാകുളത്തുനിന്ന് അവസാനത്തെ ബസെന്ന പരിഗണനനല്‍കി ലാഭകരമായി ഓപറേറ്റ് ചെയ്ത് സര്‍വിസ് നിലനിര്‍ത്താന്‍ ശ്രമിക്കാതെ ബന്ധപ്പെട്ടവര്‍ കെടുകാര്യസ്ഥത പുലര്‍ത്തിയതാണ് നഷ്ടക്കണക്കില്‍പെടുത്തി ബസ് നിര്‍ത്തലാക്കുന്നതിന് ഇടവരുത്തിയത്. സര്‍വിസ് നഷ്ടത്തിലാണെന്നപേരിലാണ് അധികൃതര്‍ നിര്‍ത്തലാക്കിയത്. അവസാന സര്‍വിസില്‍ നിലവില്‍ ലഭിക്കുന്നത് തുച്ഛമായ വരുമാനം മാത്രമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയുടെ കിഴക്കന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന അവസാന ബസ് അവശ്യസര്‍വിസാണെന്നും അതിനാല്‍ ലാഭനഷ്ടം നോക്കാതെ പുനരാരംഭിക്കാന്‍ തയാറാകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. എറണാകുളത്തേക്കുള്ള സര്‍വിസുകളില്‍ ഏറ്റവും കൂടുതല്‍ ലാഭം കോര്‍പറേഷന് നേടിക്കൊടുക്കുന്ന മൂവാറ്റുപുഴ, തൊടുപുഴ റൂട്ടിലാണ് നഷ്ടക്കണക്കുപറഞ്ഞ് അവസാന ബസ് നിര്‍ത്തലാക്കിയതെന്ന പ്രത്യേകതയുമുണ്ട്. ഈ ബസ് നിര്‍ത്തിയതോടെ മൂവാറ്റുപുഴ, തൊടുപുഴ ഭാഗത്തേക്ക് എറണാകുളത്തുനിന്ന് അവസാന ബസ് ഇപ്പോള്‍ രാത്രി പത്തിനാണ്. സമീപ റൂട്ടുകളിലെല്ലാം രാത്രി സ്വകാര്യസര്‍വിസുകളടക്കം ഉള്ളപ്പോഴാണ് ഈ നടപടി. കെ.യു.ആര്‍.ടി.സി സര്‍വിസിന് പകരം മറ്റൊരു സര്‍വിസ് കെ.എസ്.ആര്‍.ടി.സി ക്രമീകരിച്ചിട്ടായാലും ഈ സമയത്ത് ബസ് പുനരാരംഭിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു. രാത്രി ജോലി കഴിഞ്ഞത്തെുന്ന നിരവധിയാളുകള്‍ക്ക് ആശ്രയമായിരുന്ന ബസാണ് നിര്‍ത്തലാക്കിയത്. കോലഞ്ചേരി, മൂവാറ്റുപുഴ ഭാഗത്തേക്കും ഇവിടെനിന്ന് തൊടുപുഴ ഭാഗത്തേക്കും പോകുന്ന യാത്രക്കാരാണ് ഇതോടെ വലഞ്ഞത്. മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയതിനാല്‍ ട്രെയിനിലും മറ്റും ദൂരദേശങ്ങളില്‍നിന്ന് കൊച്ചിയില്‍ രാത്രി വണ്ടിയിറങ്ങിയവര്‍ കഴിഞ്ഞദിവസങ്ങളില്‍ ഏറെ വലഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.