മയക്കുമരുന്ന് കേസിലെ പ്രതിക്ക് 20 വര്‍ഷം തടവ്

ആലുവ : മയക്കുമരുന്ന് ആപ്യൂളുകള്‍ കൈവശം വെച്ച് വില്‍പന നടത്തിയ കേസിലെ പ്രതിക്ക് 20 വര്‍ഷവും കഠിനതടവും, രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം തേവക്കല്‍ പാറപ്പുറത്ത് വീട്ടില്‍ ശരത്ത് എന്ന ജീമോനെയാണ് (32) ശിക്ഷിച്ചത്. എറണാകുളം അഡീഷനല്‍ സെഷന്‍സ് (അഡ്ഹോക്ക് ഒന്ന് ) കോടതി ജഡ്ജി കെ.എസ്. അംബികയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയായ രണ്ടു ലക്ഷം രൂപ അടച്ചില്ളെങ്കില്‍ രണ്ട് വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. 2013 സെപ്റ്റംബര്‍ നാലിന് തൃക്കാക്കര നോര്‍ത്ത് വില്ളേജ് പരിധിയില്‍ വരുന്ന വടവുകോട്, കങ്ങരപ്പടി, തേവക്കല്‍ എന്നീ സ്ഥലങ്ങളില്‍, പ്രതി ഗുഡ്സ് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചുകൊണ്ട് യുവാക്കള്‍ക്കും മറ്റും ലഹരി മരുന്ന് ആംപ്യുളുകള്‍ വില്‍പന നടത്തിയതാണ് കേസ്. എറണാകുളം എക്സൈസ് ആന്‍റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ. അനില്‍കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളില്‍നിന്ന് ബ്യൂപ്രിനോര്‍ഫിന്‍, പ്രൊമത്യസെന്‍ ഹൈഡ്രോക്ളോറൈഡ്, ഡയസഫാം തുടങ്ങിയ ഇനങ്ങളിലുള്ള 102 ആപ്യൂളുകള്‍ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് എറണാകുളം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ. പീതാംബരന്‍ ഈ കേസിന്‍െറ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ വി.പി. വിജി ഹാജരായി. ഏഴ് സാക്ഷികളെ വിസ്തരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.