ഐ.ടി.ഐ പുതിയ കെട്ടിടത്തിലേക്ക് മാറ്റാത്തതില്‍ ദുരൂഹത

ഹരിപ്പാട്: 65 ലക്ഷം മുടക്കി പണികഴിപ്പിച്ച ഹരിപ്പാട് പട്ടികജാതി ഐ.ടി.ഐ തുറന്നുനല്‍കാത്തതില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് ജില്ല പഞ്ചായത്ത് പ്രതിപക്ഷനേതാവും കേരള യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗവുമായ ജോണ്‍ തോമസ് ആരോപിച്ചു. വര്‍ഷങ്ങളായി ഹരിപ്പാട് എഴിക്കകത്ത് ജങ്ഷന് കിഴക്ക് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി ഐ.ടി.ഐക്ക് പ്രതിപക്ഷനേതാവിന്‍െറ പ്രത്യേക താല്‍പര്യപ്രകാരമാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. വകുപ്പുമന്ത്രിയും ഡയറക്ടറും ഒരാഴ്ചക്കകം ഐ.ടി.ഐ പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കുമെന്ന് രേഖാമൂലം മറുപടി നല്‍കിയിട്ട് നാലുമാസമായി. ഐ.ടി.ഐ പുതുതായി നിര്‍മിച്ച കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.