കായംകുളം നഗരസഭ : മാസ്റ്റര്‍ പ്ളാന്‍ അട്ടിമറിക്കുന്നു

കായംകുളം: നഗരത്തിലെ മാസ്റ്റര്‍ പ്ളാന്‍ പദ്ധതി അട്ടിമറിക്കുന്നു. ഇതുസംബന്ധിച്ച രേഖകള്‍ ജില്ല പ്ളാനിങ് ഓഫിസില്‍നിന്ന് നഗരസഭക്ക് കൈമാറിയെങ്കിലും ഗസറ്റില്‍ പരസ്യം ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ വീഴ്ചവരുത്തുകയാണ്. ഡിസംബര്‍ അവസാനവാരമാണ് ഇതുസംബന്ധിച്ച രേഖകള്‍ കൈമാറിയത്. 60 ദിവസത്തിനുള്ളില്‍ ഗസറ്റില്‍ പരസ്യം ചെയ്തെങ്കില്‍ മാത്രമെ ഇതിന് സാധുതയുള്ളൂ. എന്നാല്‍, നഗരസഭ അധികൃതരുടെ അനാസ്ഥ കാരണം ഇതുവരെ പരസ്യം ചെയ്യാന്‍ കഴിഞ്ഞില്ല. ഒരാഴ്ചക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചില്ളെങ്കില്‍ ജനങ്ങള്‍ക്ക് ലഭിക്കാവുന്ന വലിയ സേവന സാധ്യതകളാണ് ഇല്ലാതാകുന്നത്. 1976 കാലഘട്ടത്തില്‍ തയാറാക്കിയ നിലവിലെ പ്ളാനില്‍ അശാസ്ത്രീയത ഏറെയാണ്. ഇതുകാരണം സാധാരണക്കാര്‍ വരെ കെട്ടിടാനുമതികള്‍ക്കടക്കം തിരുവനന്തപുരത്തെ ടൗണ്‍ പ്ളാനിങ് ഓഫിസിനെ സമീപിക്കണമെന്നതാണ് സ്ഥിതി. എന്നാല്‍, പുതിയ പ്ളാന്‍ അംഗീകരിക്കപ്പെട്ടാല്‍ 80 ശതമാനം ആവശ്യങ്ങളും നഗരസഭയില്‍തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിയും. ഇതോടൊപ്പം പ്ളാന്‍ ലഭിച്ച ആലപ്പുഴ നഗരസഭയിലടക്കം ഗസറ്റ് പരസ്യനടപടി പൂര്‍ത്തിയായി. കായംകുളത്തിന് സര്‍ക്കാറിന്‍െറ അനുമതി ലഭിച്ചെങ്കിലും നഗരഭരണത്തിലെ സ്തംഭനാവസ്ഥ കാരണം നടപടികള്‍ നീക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇതുസംബന്ധിച്ച ഫയല്‍ ഇപ്പോള്‍ സെക്രട്ടറിയുടെ കൈവശമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.