സാമൂഹിക വിരുദ്ധര്‍ വീട് ആക്രമിച്ചതിനെതിരെ ജനകീയ പ്രതിഷേധ കൂട്ടായ്മ

പെരുമ്പാവൂര്‍: ഇരിങ്ങോള്‍ ജനകീയ സംരക്ഷണ വേദി പ്രസിഡന്‍റ് സുനില്‍ കുമാറിന്‍െറ വീട് സാമൂഹികവിരുദ്ധര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇരിങ്ങോള്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഇരിങ്ങോള്‍ ജനവാസ മേഖലയില്‍ പെരുമ്പാവൂര്‍ നഗരസഭ ഒരു വ്യവസായ കേന്ദ്രം മാസ്റ്റര്‍ പ്ളാനില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആറ് റെസിഡന്‍റ്സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ പൊതുകൂട്ടായ്മ രൂപവത്കരിച്ച് സമരത്തിലായിരുന്നു. ഇതിനിടെ, പ്രദേശത്തെ ഡെല്‍റ്റ പൈ്ളവുഡ് കമ്പനിയില്‍ അനധികൃത പശ നിര്‍മാണ യൂനിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജനങ്ങള്‍ ആരോപണം ഉന്നയിക്കുന്നത്. നഗരസഭ അംഗങ്ങളുടെയും പൊലീസിന്‍െറയും നേതൃത്വത്തില്‍ നടത്തിയ ജനകീയ റെയ്ഡില്‍ പശ നിര്‍മാണ യൂനിറ്റ് കണ്ടത്തെിയിരുന്നു. തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോഡും നഗരസഭ അധികൃതരും പരിശോധന നടത്തി കമ്പനിയുടെ പ്രവര്‍ത്തനം ഫെബ്രുവരി ഒന്ന് മുതല്‍ നിര്‍ത്തിവെപ്പിച്ചു. ഈ സംഭവങ്ങളത്തെുടര്‍ന്നാണ് ഇരിങ്ങോള്‍ ജനകീയ സംരക്ഷണ വേദി പ്രസിഡന്‍റും എഴുത്തുകാരനുമായ സുനില്‍ കുമാറിന്‍െറ വീട് ഒരു സംഘം സാമൂഹികവിരുദ്ധര്‍ ആക്രമിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. കൂട്ടായ്മ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. ഇരിങ്ങോള്‍ സംരക്ഷണ സമിതി സെക്രട്ടറി രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.പി. സോബി, കൗണ്‍സിലര്‍ ശാന്ത പ്രഭാകരന്‍, സജീവ് മുണ്ടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. നൂറുകണക്കിന് സ്തീകളും കുട്ടികളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.