ആലുവ: ചൂര്‍ണിക്കര പഞ്ചായത്തിലെ മാരിയില്‍ പൈപ്പ് ലൈന്‍ റോഡ് തകര്‍ന്നിട്ട് ഒരു വര്‍ഷത്തിലധികമായി. പൊതുടാപ് സ്ഥാപിക്കാന്‍ റോഡിന് നടുവിലൂടെ നീളത്തില്‍ പൈപ്പിടാനാണ് റോഡ് പൊളിച്ചത്. എന്നാല്‍, ഇത് നന്നാക്കിയില്ല. ദാറുസ്സലാം, പൈപ്പ് ലൈന്‍ പ്രദേശത്തെ അശോകപുരം കാര്‍മല്‍ റോഡുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. ആലുവ നഗരം ചുറ്റാതെ അശോകപുരം ഭാഗത്തേക്കും കാര്‍മല്‍ ആശുപത്രിയിലേക്കും പോകുന്നത് ഈ റോഡിലൂടെയാണ്. ആലുവ-പെരുമ്പാവൂര്‍ സ്വകാര്യ റോഡിലൂടെ വരുന്ന ചെറുവാഹനങ്ങള്‍ക്ക് എറണാകുളം ഭാഗത്തേക്കും ഇതുവഴി പോകാം. നിരവധി സ്കൂള്‍ വാഹനങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡ് നിര്‍മാണത്തിന് ടെണ്ടര്‍ പൂര്‍ത്തിയാക്കിയെന്ന് വാര്‍ഡ് അംഗം പറയുന്നു. എന്നാല്‍ പഞ്ചായത്തില്‍ ഇതേക്കുറിച്ച് ചോദിച്ചാല്‍ കൈമലര്‍ത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം കാര്‍ റോഡിലെ കുഴിയില്‍ വീണ് ടയര്‍ പൊട്ടി യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. മാരിയില്‍ പൈപ്പ് ലൈന്‍ റോഡ് അടിയന്തരമായി ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ചൂര്‍ണിക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എം.എ. അന്‍വര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി.എം. സലീം, വൈസ് പ്രസിഡന്‍റ് സി.ഐ. ഹസന്‍, ഓട്ടോമൊബൈല്‍ വര്‍ക്കേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് യൂനിയന്‍ എഫ്.ഐ.ടി.യു സംസ്ഥാന സമിതി അംഗം ഷിഹാബുദ്ദീന്‍, യൂനിറ്റ് പ്രസിഡന്‍റ് എം.എം. സിറാജുദ്ദീന്‍, ടി.എ. പരീത് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ടി.എം. അന്‍സാര്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.