ആലുവ: തോട്ടുമുഖം ശ്രീനാരായണഗിരി എൽ.പി സ്‌കൂളിലെ കൃഷി അസിസ്‌റ്റൻറ് ടി.എൻ. ഷിബു ഉദ്ഘാടനം ചെയ്തു. പയർ, വെണ്ട, തക്കാളി, വഴുതന, മുളക്, ചീര എന്നിവയാണ് കൃഷി ചെയ്തത്. പച്ചക്കറികൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം നൽകി. പി.ടി.എ പ്രസിഡൻറ് വി.എം. സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സി.ജി. സന്തോഷ്, മാനേജ്മെൻറ് പ്രതിനിധി പത്മിനി, കീഴ്മാട് കൃഷിഭവൻ ഫീൽഡ് അസിസ്‌റ്റൻറ് ജാസ്മിൻ, സ്‌കൂൾ ലീഡർ ആതിര ബാബു എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പി.ജി. ദിവ്യ സ്വാഗതവും അധ്യാപിക എം.സി. സൗമ്യ നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea56 vilavetup ആലുവ തോട്ടുമുഖം ശ്രീനാരായണഗിരി എൽ.പി സ്‌കൂളിൽ കുട്ടികൾ പച്ചക്കറി കൃഷി വിളവെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.