മാന്നാർ: കുട്ടമ്പേരൂർ കുറ്റിയിൽ ശ്രീ ദുർഗാദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നടന്ന അഞ്ചാമത് ശ്രീ ദുർഗ സാന്ത്വനനിധി ചികിത്സ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. ക്ഷേത്രസമിതി പ്രസിഡൻറ് കെ. മദനേശ്വരൻ അധ്യക്ഷത വഹിച്ചു. യജ്ഞ ഹോതാവ് തൊടിയൂർ ചെറുവള്ളി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി, ആചാര്യൻ പള്ളിക്കൽ അപ്പുക്കുട്ടൻ, ക്ഷേത്ര കാര്യദർശി കെ. വേണുഗോപാൽ, രാധേഷ് കണ്ണന്നൂർ, കെ. ബാലസുന്ദരപ്പണിക്കർ, തോമസ് ചാക്കോ, കെ.പി. നാരായണക്കുറുപ്പ്, കെ. മന്മഥൻ, കെ. മദനരാജൻ, രാജൻ, മോഹനൻ ചെങ്ങാലപ്പള്ളിൽ, സി.ഒ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ സിസ്കോ ഫസ്റ്റ്-സെക്കൻഡ്, പള്ളിക്കാവ്, കാക്കാഴം കരയോഗം, പൊലീസ് സ്റ്റേഷൻ എന്നീ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. പരിപാടികൾ ഇന്ന് മാന്നാർ കുട്ടമ്പേരൂർ കുറ്റിയിൽ ശ്രീ ദുർഗാദേവി ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം. പാരായണം -രാവിലെ 7.30, ദീപക്കാഴ്ച -വൈകു. 6.30, പ്രഭാഷണം -രാത്രി 7.30 മാന്നാർ കുട്ടമ്പേരൂർ ശ്രീകാർത്യായനി ദേവീക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം. പാരായണം -രാവിലെ 7.30, ദീപക്കാഴ്ച -വൈകു. 6.30, ആധ്യാത്മിക ക്ലാസ് -രാത്രി 7.30 ചെന്നിത്തല ഒരിപ്രം ശ്രീ പുത്തുവിള ദേവീക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം. പാരായണം -രാവിലെ 7.00, ദീപക്കാഴ്ച -വൈകു. 6.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.