ജനങ്ങളെ കൂ​െടനിർത്തി പദ്ധതിയുമായി മുന്നോട്ടുപോകും ^​െഎ.ഒ.സി

ജനങ്ങളെ കൂെടനിർത്തി പദ്ധതിയുമായി മുന്നോട്ടുപോകും -െഎ.ഒ.സി കൊച്ചി: ദേശീയ ഹരിത ൈട്രബ്യൂണലി​െൻറ ഉത്തരവോടെ പുതുവൈപ്പിൽ സ്ഥാപിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല പദ്ധതി നടത്തിപ്പിനെതിരായ എല്ലാ നിയമതടസ്സങ്ങളും മറികടന്നതായി ഇന്ത്യൻ ഒായിൽ കോർപറേഷൻ. ഇതിനെ ജയമോ പരാജയമോ ആയി കാണുന്നില്ലെന്നും ജനങ്ങളെ ഒപ്പം നിർത്തി പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും െഎ.ഒ.സി സീനിയർ മാനേജർ എൽദോ ബേബി പറഞ്ഞു. പദ്ധതിക്ക് എല്ലാവിധ അനുമതിയുമുണ്ടെന്ന വസ്തുത ൈട്രബ്യൂണൽ അംഗീകരിച്ചതിൽ സന്തോഷമുണ്ട്. പ്രദേശത്തെ കടലാക്രമണ പ്രതിരോധം ഉൾപ്പെടെ സംരക്ഷണ പദ്ധതികൾ കമ്പനി സ്വീകരിച്ചിട്ടുണ്ട്. സമാന പദ്ധതിമൂലം ലോകത്ത് ഒരിടത്തും ഇതുവരെ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല. 10 ലക്ഷത്തിൽ ഒന്ന് എന്നനിലയിൽ മാത്രമാണ് പഠനത്തിൽ അപകടസാധ്യത കണ്ടെത്തിയെതന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.