നെടുമ്പാശ്ശേരി: വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കി എല്ലാ ജില്ലയിലും ചെറിയ വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയുന്ന എയർസ്ട്രിപ് ആരംഭിക്കണമെന്ന കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ റിപ്പോർട്ടിന്മേൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ വീണ്ടും സാധ്യതപഠനം നടത്തുന്നു. കൂടുതൽ സഞ്ചാരികൾ എത്തുന്ന കൊല്ലം ആശ്രാമം മൈതാനം, വർക്കല, ആലപ്പുഴ ബീച്ച്, തേക്കടി, കുമരകം, മൂന്നാർ, ഗുരുവായൂർ, പാലക്കാട്, കൽപറ്റ എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സാധ്യതപഠനത്തിന് ഒരുങ്ങുന്നത്. സർക്കാർ വിജ്ഞാപനം ഇറങ്ങിയാൽ സിയാലിലെ എൻജിനീയറിങ് വിഭാഗമാണ് പഠനം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.