സാമ്പത്തികശേഷിയില്ലാത്ത കരാറുകാരന് ലൈസൻസ് നൽകില്ല ^മന്ത്രി ജി. സുധാകരൻ

സാമ്പത്തികശേഷിയില്ലാത്ത കരാറുകാരന് ലൈസൻസ് നൽകില്ല -മന്ത്രി ജി. സുധാകരൻ കളമേശ്ശരി: ഏറ്റെടുത്ത പണി പൂർത്തീകരിക്കാൻ സാമ്പത്തികശേഷി ഇല്ലാത്ത കരാറുകാരന് ലൈസൻസ് നൽകില്ലെന്ന് മന്ത്രി ജി. സുധാകരൻ. ഏറ്റെടുത്തശേഷം പൂർത്തിയാക്കാൻ സാമ്പത്തികശേഷിയില്ലെന്ന് കാണിച്ച് പല കരാറുകാരും പിൻവാങ്ങുന്ന സാഹചര്യത്തിലാണിത്. പൊതുമരാമത്ത് വകുപ്പ് രൂപകൽപന ചെയ്ത എറണാകുളം മേഖല ഓഫിസ് കളമശ്ശേരി റസ്റ്റ് ഹൗസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 70 ശതമാനം ജോലിയും ടെൻഡർ കാലാവധി കഴിഞ്ഞാണ് പൂർത്തിയാകുന്നത്. നിർമാണം നീട്ടിക്കൊണ്ടുപോയി പുതുക്കിയ എസ്റ്റിമേറ്റ് ഇടുന്ന പ്രവണത ഉണ്ടായിരുന്നു. ഇതുമൂലം സർക്കാറിന് വൻ നഷ്ടമാണുണ്ടാകുന്നത്. മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ നീട്ടിനൽകൽ അംഗീകരിക്കാം. കരാറുകാരെ തെരഞ്ഞെടുക്കുന്ന രീതി കുറ്റമറ്റതാക്കുമെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ ജെസി പീറ്റർ അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എം.പി, ചീഫ് എൻജിനീയർ കെ.ആർ. മധുമതി, കൗൺസിലർ സബീന ജബ്ബാർ, പൊതുമരാമത്ത് ഡയറക്ടർ ഹൈജിൻ ആൽബർട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.