ചേര്‍ത്തല: ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡ് പുനര്‍നിര്‍മാണ ഭാഗമായി പൊളിച്ച ഭാഗത്ത് നിർമാണം നടത്താത്തത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. ആറ് കിലോമീറ്റര്‍ റോഡ് നിശ്ശേഷം പൊളിച്ചിട്ടിരിക്കുകയാണ്. മെറ്റലിെൻറ ലഭ്യതക്കുറവാണ് പ്രവൃത്തി നടക്കാത്തതിന് കാരണമെന്നാണ് അധികൃതർ പറയുന്നത്. കാളികുളം മുതല്‍ പഞ്ചായത്ത് കവലവരെ മെറ്റിലിട്ട് സോൾ ചെയ്തിട്ടുണ്ട്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും അര്‍ത്തുങ്കല്‍ പള്ളി തിരുനാളും അടുത്തിരിക്കെയാണ് റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുന്നത്. കെ.എസ്.ആർ.ടി.സി,- സ്വകാര്യബസുകള്‍ കോട്ടയത്തേക്കുള്ള സര്‍വിസും ആംബുലന്‍സും ഇതുവഴിയാണ് കടന്നുപോകുന്നത്. കാളികുളം, വാരനാട്, പഞ്ചായത്ത് കവലകള്‍ വീതികൂട്ടി വികസിപ്പിക്കുക, ഇവിടെ നില്‍ക്കുന്ന ഇലക്ട്രിക്കൽ-ടെലിഫോണ്‍ പോസ്റ്റ്, പാഴ് വൃക്ഷങ്ങള്‍ ഉള്‍പ്പെടെ മുറിച്ചുമാറ്റുക, കൈയേറ്റം ഒഴിവാക്കുക തുടങ്ങിയ നടപടികളൊന്നും നടക്കുന്നില്ല. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തില്‍ റോഡ് പൊളിച്ചിട്ടാല്‍ പൊതുമരാമത്ത് ഓഫിസ് ഉപരോധിക്കുന്നത് ഉൾപ്പെടെ സമരമാർഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാകുമെന്ന് ജില്ല ഹ്യൂമൻ റൈറ്റ്സ് മിഷന്‍ പ്രസിഡൻറ് വേളോര്‍വട്ടം ശശികുമാര്‍ അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസിന് കല്ലേറ്; ഡ്രൈവർക്ക് പരിക്ക് അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിനുനേരെ ഉണ്ടായ കല്ലേറിൽ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. കോഴിക്കോട് കാരന്തൂർ എരിമിക്കൽകുന്ന് ഫ്രാങ്കിൻ ചന്ദ്രനാണ് (33) പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ച 1.45ന് വളഞ്ഞവഴി ഭാഗത്തുവെച്ചായിരുന്നു കല്ലേറ്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ ഡീലക്സ് ബസിനാണ് കല്ലെറിഞ്ഞത്. മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. ബസ് അമ്പലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് മാറ്റി. ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. കല്ലെറിഞ്ഞത് ആരാണെന്ന് കണ്ടെത്താനായില്ല. ബസിെൻറ ഗ്ലാസ് ഇളകിപ്പോയതാണെന്നാണ് ഡ്രൈവർക്ക് ആദ്യം തോന്നിയത്. പിന്നീടാണ് കല്ലെറിഞ്ഞതാണെന്ന് കണ്ടെത്തിയത്. അമ്പലപ്പുഴ പൊലീസ് കേസ് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.