എസ്​​.​െഎ.ഒ ദക്ഷിണ​കേരള സമ്മേളനം ഇന്ന്​ കൊല്ലത്ത്

കൊല്ലം: സ്റ്റുഡൻറ്സ് ഇസ്ലാമിക് ഒാർഗനൈസേഷൻ (എസ്.െഎ.ഒ) ദക്ഷിണകേരള സമ്മേളനത്തിന് കൊല്ലം ഒരുങ്ങി. 'വിശ്വാസം അഭിമാനമാണ്, സാഹോദര്യം പ്രതിരോധമാണ്' മുദ്രാവാക്യമുയർത്തി പീരങ്കി മൈതാനത്താണ് സമ്മേളനം. ശനിയാഴ്ച ഉച്ചക്ക് 2.30ന് കൊല്ലം െക.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപത്തുനിന്ന് ആരംഭിക്കുന്ന റാലിയിൽ അയ്യായിരത്തോളം വിദ്യാർഥികൾ അണിനിരക്കും. 4.30ന് പീരങ്കി മൈതാനത്ത് പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. ദേശീയ ഉപാധ്യക്ഷൻ ടി. ആരിഫലി മുഖ്യപ്രഭാഷണം നടത്തും. എസ്.െഎ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് അധ്യക്ഷത വഹിക്കും. അഖിലേന്ത്യ പ്രസിഡൻറ് നഹാസ് മാള പ്രമേയം വിശദീകരിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഒാൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അംഗം അബ്ദുശ്ശുക്കൂർ അൽഖാസിമി, വെൽഫെയർ പാർട്ടി സെക്രട്ടറി കെ. അംബുജാക്ഷൻ, ജമാഅത്തെ ഇസ്ലാമി അസി. അമീർ പി. മുജീബുറഹ്മാൻ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡൻറ് എ. റഹ്മത്തുന്നിസ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ്, ജി.െഎ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹ്മദ്, എസ്.െഎ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് എന്നിവർ സംബന്ധിക്കും. സമ്മേളന പ്രമേയം ജനങ്ങളിലെത്തിക്കുന്നതിന് വിപുലമായ പരിപാടികളാണ് മാസങ്ങളായി നടത്തിയത്. തെക്കൻ ജില്ലകളിൽനിന്ന് പതിനായിരത്തിലേറെപേർ പൊതുസമ്മേളനത്തിൽ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.