സുരക്ഷ ശക്തമാക്കാൻ പൊലീസും ​െറസിഡൻറ്​സ്​​ അസോസിയേഷനും കൈകോർക്കുന്നു

ആലപ്പുഴ: നഗരത്തിലെ വീടുകളിലെ സുരക്ഷ വർധിപ്പിക്കാൻ പൊലീസും െറസിഡൻറ്സ് അസോസിയേഷനും കൈകോർക്കുന്നു. നാട്ടുകാരുമായി സഹകരിച്ച് രാത്രി പട്രോളിങ് നടത്താൻ തീരുമാനിച്ചതായി ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ അറിയിച്ചു. സ്റ്റേഷൻ പരിധിയിലെ സ്ഥിരം കുറ്റവാളികളെ‍യും മോഷ്ടാക്കളെയും നിരീക്ഷിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കും. അടഞ്ഞുകിടക്കുന്ന വീടുകൾ, ഒഴിഞ്ഞ കെട്ടിടങ്ങൾ, സ്കൂളുകൾ, മറ്റുസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും. സമീപകാലങ്ങളിൽ മോഷണശ്രമം നടന്ന സ്ഥലങ്ങളിൽ ഫിംഗർ പ്രിൻറ് ബ്യൂറോയുമായി ബന്ധപ്പെട്ട് വിവരം ശേഖരിക്കും. ഇതര സംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപന ഉടമകളിൽനിന്ന് ഇവരുടെ വിവരം ശേഖരിക്കാൻ എല്ലാ സ്റ്റേഷൻ ഓഫിസർമാർക്കും നിർദേശം നൽകി. ജില്ലയിലെ മുഴുവൻ എ.ടി.എമ്മുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും നിരീക്ഷണ കാമറ ഉറപ്പുവരുത്തുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. ക്രിസ്മസ്-പുതുവത്സര ആഘോഷം കുട്ടനാട്: കണ്ണാടി ഗവ. യു.പി സ്കൂളിലെ വിദ്യാർഥികൾ ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു. 116 വർഷം പഴക്കമുള്ള വിദ്യാലയത്തി​െൻറ മൂന്ന് തലമുറയിലെ പൂർവവിദ്യാർഥികളാണ് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഒത്തുകൂടിയത്. ഏറ്റവും മുതിർന്ന പൂർവവിദ്യാർഥികളായ ഭാരതിയമ്മയെയും അപ്പച്ചനെയും പുതുതലമുറയിലെ കുരുന്നുകൾ ആദരിച്ചു. പൂർവവിദ്യാർഥിയും വൈദികനുമായ ഫാ. ബോസ്കോ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ടി.എസ്. പ്രദീപ് കുമാർ, പൂർവവിദ്യാർഥി ജി.എൻ. ഗോപാലകൃഷ്ണൻ, അധ്യാപകരായ മിനിമോൾ ഫ്രാൻസിസ്, കെ.സി. സുമ, പി.പി. ബിജു, എ. സുനിൽ, പി.എസ്. ആശ, കെ.എസ്. ശരത്ത് എന്നിവർ സംസാരിച്ചു. ഹദീസ് സെമിനാർ നാളെ വടുതല: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷ​െൻറ കീഴിൽ ഐ.എസ്.എം ജില്ല 'സച്ചരിതസമൂഹം; ആദർശവും പ്രയോഗവും' പ്രമേയത്തിൽ ഞായറാഴ്ച ഉച്ചക്ക് 2.30 മുതൽ വടുതലയിൽ ഹദീസ് സെമിനാർ സംഘടിപ്പിക്കും. സംസ്ഥാനസമിതി അംഗം ജാബിർ വി. മൂസ ഉദ്ഘാടനം ചെയ്യും. ടി.കെ. അഷ്റഫ്, മുനീർ നജാത്തി, ഫസലുൽ ഹഖ് സുല്ലമി, ഷിഹാബ് എടക്കര എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.